വിദ്യാർഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവും പൊറ്റയില്‍ സെല്‍ഫിന്റെ മകള്‍ സമൃതയേയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാർത്ഥിനി പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.
അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് സംഭവം. തിരിച്ചു വന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകി. സംഭവത്തില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും പറയുന്നു.