യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ നേരിടുന്നതിനെ കുറിച്ച് സ്പെയിന്റെ കൗമാര താരം ലാമിന് യമാല്‍. റൊണാള്‍ഡോ ഫുട്ബോളിലെ ഇതിഹാസമാണെന്നും താന്‍ വളരെ ആരാധിക്കുന്ന താരമാണ് അദ്ദേഹമെന്നും യമാല്‍ പറഞ്ഞു. എങ്കിലും വിജയിക്കുകയും കിരീടം നേടുകയുമായിരിക്കും തന്റെ ലക്ഷ്യമെന്നും ബാഴ്സ താരം പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളിലെ ഇതിഹാസ താരമാണെന്ന് എല്ലാവര്ക്കും അറിയാമല്ലോ. നമ്മളെല്ലാവരും അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും എന്റെ ജോലി എനിക്ക് ചെയ്യേണ്ടതുണ്ട്. എന്റെ ജോലി എന്നത് വിജയിക്കുകയെന്നതാണ്’, യമാല്‍ പറഞ്ഞു.
തീര്‍ച്ചയായും ഒരു മികച്ച ടീമിനെതിരെയാണ് ഫൈനല്‍. അതുതന്നെ എനിക്ക് കൂടുതല്‍ പ്രചോദനം നല്കുന്നു. ഈ മത്സരത്തില്‍ ഞാന്‍ ആരാണെന്ന് തെളിയിക്കാന്‍ സാധിക്കുകയും ചെയ്യും’, യമാല്‍ കൂട്ടിച്ചേര്‍ത്തു.
യുവേഫ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ തകര്‍ത്താണ് സ്പെയിന് ഫൈനലിലെത്തിയത്. സെമി ഫൈനലില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു സ്പെയിന്റെ വിജയം. മത്സരത്തില്‍ ഇരട്ടഗോളുകള്‍ നേടി യമാല്‍ തിളങ്ങുകയും ചെയ്തിരുന്നു.