പ്രായം ഏതുമാകട്ടെ, ഹൃദയാഘാതവുമായി ബന്ധപ്പെട്ട മരണനിരക്ക് കൂടുന്നു; ചിട്ടയായ ശീലങ്ങള്‍ അനിവാര്യം

പ്രായമൊന്നും ഒരു കാര്യമല്ല എന്നത് ഓര്‍മപ്പെടുത്തിക്കൊണ്ട് രാജ്യത്ത് ഹൃദയാഘാത നിരക്കുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യമുണ്ടെന്ന് നമ്മള്‍ കരുതുന്ന യുവതീ യുവാക്കള്‍ , കുട്ടികള്‍, പ്രായമായവര്‍ അങ്ങനെ നല്ലൊരു ഭാഗം ആളുകളെയും ഹൃദയാഘാതം കവര്‍ന്നുകൊണ്ടിരിക്കുന്നു.

നമ്മുടെ ഹൃദയത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ തന്നെ ഉത്തരവാദിത്തമാണ്. അതിന് ചില കാര്യങ്ങള്‍ നമുക്ക് തന്നെ ചെയ്യാവുന്നതാണ്. തിരക്കേറിയ ജീവിതം നയിക്കുന്നതിനിടയില്‍ ആരോഗ്യം ശ്രദ്ധിക്കാന്‍ നമ്മളില്‍ പലരും മറക്കുന്നു. ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാന്‍ ഹൃദയത്തെയും സംരക്ഷിക്കേണ്ടതുണ്ട്. ഹൃദയത്തെ സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങളിതാ…
ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക
സമയക്കുറവ് മൂലം എന്തെങ്കിലും കഴിച്ചാല്‍ മതി എന്ന് കരുതുന്നവരാണ് അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നത്. വാല്‍നട്ട്, ബദാം, ഇവയൊക്കെ ഇടയ്ക്ക് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണകരമാണ്.

ധാരാളം വെള്ളം കുടിക്കാം
ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കാം. ധാരാളം ജലാംശം ശരീരത്തിലെത്തുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും
Image
നടത്തം ശീലമാക്കുക
ദിവസവും അരമണിക്കൂര്‍ നടക്കുന്നത് ശരീരഭാരവും സമ്മര്‍ദ്ദവും നിയന്ത്രിക്കും. ഇത് ഹൃദയത്തെ ശക്തിപ്പെടുത്തുകയും രക്ത പ്രവാഹം വര്‍ധിപ്പിക്കുകയും ചെയ്യും.
വ്യായാമം ചെയ്യുക, പടികള്‍ കയറുക
വ്യായാമത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. കൂടുതല്‍ സമയം ഇരുന്നുകൊണ്ടുളള ജോലി ചെയ്യുന്നത് ഒഴിവാക്കുക. അധികം സമയം ഇരിക്കുമ്പോള്‍ കൈകാലുകളിലേക്കുളള രക്തയോട്ടം കുറയ്ക്കുന്നു. രക്തം കട്ടപിടിക്കാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. മാത്രമല്ല നാഡീ സംബന്ധമായ അസ്വസ്ഥതകള്‍, രക്തകുഴലുകളിലെ തകരാറുകള്‍, ഹൃദ് രോഗം, ഡിമെന്‍ഷ്യ, ടൈപ്പ് 2 പ്രമേഹം ഇതിന്റെ സാധ്യതയും വര്‍ധിപ്പിക്കുന്നു. ജോലി സ്ഥലത്തോ വീട്ടിലോ കോണിപ്പടികള്‍ ഉണ്ടെങ്കില്‍ വ്യായാമം ചെയ്യാനുളള അവസരം നഷ്ടപ്പെടുത്തരുത്. ദൈനംദിന വ്യായാമം വര്‍ധിപ്പിക്കാനുള്ള വേഗമേറിയതും എളുപ്പം ചെയ്യാവുന്നതുമായ മാര്‍ഗ്ഗമാണ് പടികള്‍ കയറുന്നത്.

പോഷക സമ്പുഷ്ടമായ ഭക്ഷണം
നട്‌സ്, സീഡ്‌സ്, പച്ചക്കറികള്‍,മുഴുധാന്യങ്ങള്‍, പഴങ്ങള്‍, ഒലിവ് ഓയില്‍ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
Image
പുകവലിയും മദ്യപാനവും ഒഴിവാക്കാം
പുകവലി ഹൃദ്‌രോഗ സാധ്യത വര്‍ധിപ്പിക്കുകയും രക്തധമനികളെ നശിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് പുകവലിക്കുന്ന ശീലം ഉപേക്ഷിക്കുക. കൂടിയ അളവില്‍ മദ്യം ഉപയോഗിക്കുന്നത് ഹൃദയത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം കൂട്ടുകയും ചെയ്യും.

നന്നായി ഉറങ്ങുക
ഹൃദയത്തിന്റെ ആരോഗ്യം ഉറക്കത്തെ ആശ്രയിച്ചിരിക്കുന്നു. ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാന്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം.
കൊളസ്‌ട്രോള്‍ പരിശോധിക്കാം
നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും പരിശോധിക്കാം. പിന്നീട് ഭക്ഷണത്തില്‍ ആവശ്യമായ മാറ്റം കൊണ്ടുവരാം.
ശരീര ഭാരം നിയന്ത്രിക്കാം
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ ശ്രമിക്കാം. ചെറിയ അളവില്‍ ശരീര ഭാരം കുറയുന്നത് പോലും ശാരീരിക ആയാസം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
ഉപ്പിന്റെ ഉപയോഗം കുറയ്ക്കാം
ഉപ്പ് അധികമായാല്‍ രക്ത സമ്മര്‍ദ്ദം ഉയരും. പായ്ക്കറ്റില്‍ ലഭ്യമായ ഭക്ഷണ സാധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് ഗുണം ചെയ്യും.

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.