പോലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ അത്ര “ക്ലിയറാകില്ല ‘

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പുതിയ രീതിയിലാക്കിയപ്പോള്‍‌ അല്ലറചില്ലറ കേസുകളൊക്കെ സർട്ടിഫിക്കറ്റിലും പതിയും.
മുന്പ് സർട്ടിഫിക്കറ്റുകളില്‍ കേസ് വിവരങ്ങള്‍ ചേർക്കാറില്ലായിരുന്നു.

സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കായി അപേക്ഷിക്കുന്ന “കേസുകെട്ടുകാർക്ക്’പുതിയ പരിഷ്കാരം “പണികൊടുക്കും. നിലവില്‍, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നോണ്‍ ഇൻവോള്‍വ്മെന്‍റ് ഇൻ ഒഫൻസ് (എൻഐഒസി) എന്നാണ് അറിയപ്പെടുന്നത്.

നേരത്തെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റില്‍ അപേക്ഷിക്കുന്ന ആളുടെ പേരില്‍ ഏതെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും സർട്ടിഫിക്കറ്റില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ ഉണ്ടാകില്ലായിരുന്നു.

എന്നാല്‍ പുതിയ സർട്ടിഫിക്കറ്റില്‍ അപേക്ഷിക്കുന്ന ആളുകളുടെ പേരില്‍ ഏതെങ്കിലും കേസുകള്‍ ഉണ്ടെങ്കില്‍ കേസ് രജിസ്റ്റർ ചെയ്ത ക്രൈം നന്പറും ചുമത്തിയ വകുപ്പും സർട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തും. ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആ വിവരവും രേഖപ്പെടുത്തും.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.