വായ്പയെടുത്തവർക്ക് സന്തോഷ വാർത്ത, ഇ‌എം‌ഐകൾ കുറയും; റിപ്പോ നിരക്ക് കുറച്ച് ആർബിഐ

ദില്ലി: തുടർച്ചയായ മൂന്നാം തവണയും റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 50 ബേസിസ് പോയിന്റ് കുറച്ചതോടെ നിലവിലെ നിരക്ക് 6% ൽ നിന്ന് 5.50% ആയി. ആർ‌ബി‌ഐ ഗവർണർ സഞ്ജയ് മൽ‌ഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി രണ്ട് ദിവസത്തെ ധന നയ യോ​ഗത്തിന് ശേഷമാണ് ഇന്ന് നിരക്കുകൾ പ്രഖ്യാപിച്ചത്.

റിപ്പോ നിരക്ക് 6 ശതമാനത്തിൽ നിന്ന് 25 ബേസിസ് പോയിന്റ് കുറച്ച് 5.75% ആക്കുമെന്നുള്ള പ്രതീക്ഷകൾ വിദഗ്ധർ പങ്കുവെച്ചിരുന്നു. എന്നാൽ പ്രതീ​​ക്ഷകൾ കടന്നിട്ടാണ് റിസർവ് ബാങ്ക് പലിശ കുറച്ചിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി മുതൽ 100 ​​ബേസിസ് പോയിന്റ് ആണ് റിപ്പോ നിരക്കിൽ കുറവ് വന്നത്. ഇ‌എം‌ഐകൾ ഗണ്യമായി കുറയുമെന്നതിനാൽ ഈ നടപടി വായ്പ കടം വാങ്ങുന്നവർക്ക് വലിയ സന്തോഷം നൽകുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരസ്പര താരിഫുകൾ കാരണം ആഗോള സമ്പദ്‌വ്യവസ്ഥ അനിശ്ചിതത്വം നേരിടുന്ന സമയത്താണ് ആർ‌ബി‌ഐയുടെ നയം വരുന്നത്. അമേരിക്ക തുടങ്ങിവെച്ച താരിഫ് യുദ്ധങ്ങൾ കാരണം ആഗോള സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്ന് കഴിഞ്ഞ നയത്തിൽ ആർ‌ബി‌ഐ ഗവർണർ സഞ്ജയ് മൽ‌ഹോത്ര മുന്നറിയിപ്പ് നൽകിയിരുന്നു.

കുടുംബശ്രീ തെരഞ്ഞെുപ്പ്; ജില്ലയില്‍ ഒരു ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങള്‍ മത്സര രംഗത്ത് പങ്കാളികളാകും

കുടുംബശ്രീ തെരഞ്ഞെടുപ്പിന് ചൂടേറുമ്പോള്‍ ജില്ലയില്‍ ഒരു ലക്ഷത്തിലധികം കുടുംബശ്രീ പ്രവര്‍ത്തകർ മത്സര രംഗത്ത്പങ്കാളികളാകും. കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ജനുവരി 30 ന് ആരംഭിക്കും. ജില്ലയിലെ ഒന്‍പതിനായിരത്തിലധികം അയല്‍ക്കൂട്ടങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം

പുതുശ്ശേരിയുടെ സ്വന്തം ഓട്ടോഡ്രൈവർ ഇനി ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ!

തൊണ്ടർനാട്: ഒരുനാടിൻ്റെ പേര് സ്വന്തം ഓട്ടോയുടെ പേര് ആക്കി നാടിനെ നെഞ്ചിലേറ്റിയ പൊതുപ്രവർത്തകൻ ഷിൻ്റോ കല്ലിങ്കൽ ഇനി തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി നാളെ സത്യപ്രതിഞ്ഞ ചെയ്യും പുതുശ്ശേരി ഗ്രാമം

കുട്ടികളിലെ ഡിജിറ്റൽ അടിമത്തം തടയാം: ഒപ്പമുണ്ട് കേരള പോലീസിന്റെ ഡി-ഡാഡ്

കുട്ടികളിലും കൗമാരക്കാരിലും മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഓൺലൈൻ ഗെയിമുകൾ എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ കേരള പൊലീസിന്റെ ഡി – ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ). ഇന്റർനെറ്റ് ഉപയോഗത്തിലും ഓൺലൈൻ ഗെയിമുകളിലും അമിത ആസക്തി

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്ര‌യൽ

പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവി ന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയു ക്ത വാഹന പരിശോധനയിൽ ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാ വ് പിടികൂടി.

എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍. കോഴിക്കോട്, കോട്ടൂര്‍, ബ്രാലിയില്‍ വീട്ടില്‍, പി. സാജിദ്(39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.