കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ വിവരങ്ങള്‍ പുതുക്കണം. ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികള്‍ ജൂലായ് 21 നകം ആധാര്‍ കാര്‍ഡ്, ഫോട്ടോ, ഫോണ്‍ നമ്പര്‍, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്,ജനന തിയതി തെളിയിക്കുന്ന രേഖ, ക്ഷേമനിധി അംഗത്വകാര്‍ഡ് കോപ്പി എന്നിവയുമായി കോഴിക്കോട് മേഖലാ വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ (ചിറക്കല്‍ ബില്‍ഡിംഗ് ഈസ്റ്റ് നടക്കാവ്. കോഴിക്കോട്) നേരിട്ട് ഹാജരാകണം. ഫോണ്‍- 0495 2768094

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്