ജിയോ നെറ്റ്‌വർക്ക് തകരാറിൽ. കഴിഞ്ഞ കുറച്ച് സമയമായി ജിയോ നെറ്റ്‌വർക്ക് ഉപഭോക്താക്കൾക്ക് ഔട്ട് ഗോയിങ് ഇൻകമിങ് കോളുകൾക്കും തടസം നേരിടുന്നു. ഡാറ്റ ഉപയോഗത്തിനും തടസം നേരിടുന്നുണ്ട്. മൊബൈലിൽ റേഞ്ച് കാണിക്കുന്നുണ്ടെങ്കിലും നെറ്റവർക്ക് ഇഷ്യൂ ഉപഭോക്താക്കൾ നേരിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജിയോ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചർ; ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങള്‍ നേരിട്ട് ഡിപിയാക്കാം
ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് അടുത്ത ഫീച്ചർ അപ്‌ഡേറ്റിന് ഒരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഫോട്ടോകൾ നേരിട്ട് വാട്‌സ്ആപ്പിലേക്ക് ഡിപിയായി ഇംപോർട്ട് ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ സവിശേഷതയുടെ പണിപ്പുരയിലാണ്