പനമരം–ചെറുപുഴ പാലം ഡിസംബറോടെ പൂർത്തീകരിക്കണമെന്ന് മന്ത്രി കേളു.

പനമരം–ചെറുപുഴ പാലം ഡിസംബറോടെ പൂർത്തീകരിക്കാൻ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മാനന്തവാടി പൊതുമരാമത്ത് വിശ്രമ മന്ദിരം കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.
നബാർഡ് ധനസഹായമായ 10 കോടി രൂപയാണ് ചെറുപുഴ പാലം നിർമ്മാണത്തിന് വകയിരുത്തിയത്. 44 മീറ്റർ നീളവും 11 മീറ്റർ വീതിയും ഉള്ള പാലത്തിൽ 7.5 മീറ്റർ ടാറിങ് ഭാഗവും ഇരുവശങ്ങളിൽ നടപ്പാതയും ഉണ്ടായിരിക്കും.
രണ്ട് ചുറ്റുമതിൽ കിണർ രൂപത്തിലുള്ള അടിത്തറയോട് കൂടിയും മദ്ധ്യത്തിൽ പിയർ ഓപ്പൺ അടിത്തറയോട് കൂടിയുമാണ് നിർമ്മാണം. സ്ലാബ് പ്രവൃത്തി പൂർത്തിയായി. ഹാൻഡ് റെയിൽ സ്ഥാപിക്കൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
പാലത്തിന്റെ ഇരുവശങ്ങളിലും- ബീനാച്ചി ഭാഗത്തേക്കും പനമരം ഭാഗത്തേക്കും- 100 മീറ്റർ വീതം അപ്രോച്ച് റോഡ് ഉൾപ്പെടുത്തി നിർമ്മാണം നടക്കുന്നു. ഇതിനോടൊപ്പം കോൺക്രീറ്റ് ഭിത്തി, ഗാബ്യോൺ മതിൽ, ഡിആർ (ഡ്രൈ റബ്ബിൾ) സംരക്ഷണ ഭിത്തി എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.

പനമരം–ബീനാച്ചി റോഡിൽ വർഷങ്ങൾക്കുമുമ്പ് നിർമ്മിച്ച ചെറുപുഴ പാലം തകർച്ച നേരിട്ടതിനെ തുടർന്ന്, പുതിയ പാലം നിർമ്മിക്കാൻ മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ആയ ഒ ആർ കേളു സർക്കാരിൽ പദ്ധതി തുക അനുവദിക്കുന്നതിന് ഇടപെടലുകൾ നടത്തുകയും സർക്കാർ നബാർഡ് ധനസഹായം അനുവദിക്കുകയും ചെയ്തതോടെയാണ് പാലം യാഥാർഥ്യമാകുന്നത്.

പാലം തകർച്ചാ ഭീഷണിയെ തുടർന്ന് വലിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മഴ ശക്തമായപ്പോൾ ഗതാഗതം പൂർണ്ണമായി നിർത്തിവെച്ച് മീനങ്ങാടി വഴി തിരിച്ചു വിടുകയും ചെയ്തു. പുതിയ പാലം പൂർത്തിയാകുന്നതോടെ പനമരം, നടവയൽ, കേണിച്ചിറ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാകും.

ചെറുപുഴ പാലത്തിന്റെ അപ്രോച്ച് റോഡ് മുമ്പ് വെള്ളം കയറി മൂടുന്ന അവസ്ഥ ഉണ്ടായിരുന്നെങ്കിലും, പുതിയ പാലം നിർമ്മാണത്തിൽ റോഡ് ഉയർത്തിപ്പണിയുന്നതിനാൽ വെള്ളപ്പൊക്ക ഭീഷണിയും ഒഴിവാകും.
പനമരം-ബീനാച്ചി റോഡിന്റെ നിർമ്മാണവും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്.

മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളുടെ സമഗ്ര വികസനം ഈ പദ്ധതികളുടെ പൂർത്തീകരണത്തോടെ സാധ്യമാകും.

വിവാഹത്തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി മാനന്തവാടിയിൽ പിടിയിൽ

മാനന്തവാടി: വിവാഹത്തട്ടിപ്പും സ്ത്രീപീഡനവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ തൃശൂർ സ്വദേശി മാനന്തവാടി പോലീസിന്റെ പിടിയിലായി. അഞ്ചൂർക്കുന്ന് രായൻ മരക്കാർ വീട്ടിൽ റഷീദാണ് അറസ്റ്റിലായത്. മാനന്തവാടി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ സ്ത്രീപീഡനത്തിനും അടിപിടിക്കും കേസുകളുണ്ട്.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ

അവശനിലയിൽ വീടിനകത്ത് അകപ്പെട്ടു പോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്

മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയിൽ എത്തിച്ച് പോലീസ്. മേപ്പാടി, ചെമ്പോത്രയിൽ താമസിക്കുന്ന വയോധികയെയാണ് പോലീസ്‌ ആശുപത്രിയിലെത്തിച്ചത്. അകത്ത് ചെന്ന് നോക്കിയപ്പോൾ

കഞ്ചാവുമായി പനമരം സ്വദേശിനി പോലീസിന്റെ പിടിയില്‍

പനമരം: കര്‍ണാടകയില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 80 ഗ്രാം കഞ്ചാവുമായി പനമരം സ്വദേശിനിയെ പനമരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മോനും സംഘവും ചേര്‍ന്ന് പിടികൂടി. പനമരം നീരട്ടാടി കാഞ്ഞിരത്തിങ്കല്‍ നബീസ (48) ആണ്

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്താണ് ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിത ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ പരിസരത്തുള്ള ജൈവവൈവിധ്യം

ഗ്രാമ സ്വരാജ് യാത്രക്ക് സ്വീകരണം നൽകി

വെണ്ണിയോട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടി സിദ്ധിഖ് എം എൽ എ നയിക്കുന്ന ഗ്രാമ സ്വരാജ് യാത്രക്ക് വെണ്ണിയോട് അങ്ങാടിയിൽ സ്വീകരണം നൽകി.വി അബ്ദുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.