ആപ്പിളിൻ്റെ ഐഫോൺ 17 സീരീസുകൾ ഇന്ന് ഇന്ത്യയിൽ വില്‍പ്പനയ്‌ക്കെത്തും. ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയാണ് ഇന്ന് ഇന്ത്യൻ വിപണി കീഴടക്കാനെത്തുന്നത്. ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിലർമാരായ ക്രോമ സ്റ്റോറുകൾ ഐ ഫോൺ 17 സീരീസിലെ ഫോണുകൾക്ക് പ്രത്യേക ഉപഭോക്തൃ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ആപ്പിളിൻ്റെ ഇന്ത്യയിലെ ഔദ്യോ​ഗിക സ്റ്റോറുകളിൽ നിന്നും ഐഫോൺ 17 സീരീസുകൾ വാങ്ങാൻ സാധിക്കും. പൂനെ, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറുകളിൽ ഇവ ലഭ്യമാകും. ആപ്പിളിൻ്റെ ഔദ്യോ​ഗിക വെബ്‌സൈറ്റ് വഴിയും ഐഫോൺ 17 സീരീസിൻ്റെ വിൽപ്പനയുണ്ട്. ​ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ, ക്വിക്ക് കൊമേഴ്‌സ് ആപ്പുകൾ, ക്രോമ, വിജയ് സെയിൽസ്, ഇൻഗ്രാം മൈക്രോ ഇന്ത്യ പോലുള്ള മറ്റ് അംഗീകൃത ആപ്പിൾ റീട്ടെയിലർമാർ വഴിയും ആപ്പിളിൻ്റെ പുതിയ ഐഫോൺ 17 സീരീസുകൾ വാങ്ങാവുന്നതാണ്.

ഇന്ത്യയിലെ ഐഫോൺ 17 സീരീസ് വില

ഐഫോൺ 17
ഐഫോൺ 17 (256 ജിബി): ₹82,900
​ഐഫോൺ 17 (512GB): ₹1,02,900​
ഐഫോൺ എയർ
ഐഫോൺ എയർ (256GB): ₹1,19,900​
ഐഫോൺ എയർ (512GB): ₹1,39,900​
ഐഫോൺ എയർ (1TB): ₹1,59,900​
ഐഫോൺ 17 പ്രോ
ഐഫോൺ 17 പ്രോ (256GB): ₹1,34,900​
ഐഫോൺ 17 പ്രോ (512GB): ₹1,54,900​
ഐഫോൺ 17 പ്രോ (1TB): ₹1,74,900
​ഐഫോൺ 17 പ്രോ മാക്സ്
ഐഫോൺ 17 പ്രോ മാക്സ് (256GB): ₹1,49,900​
ഐഫോൺ 17 പ്രോ മാക്സ് (512GB): ₹1,69,900​
ഐഫോൺ 17 പ്രോ മാക്സ് (1TB): ₹1,89,900
ഐഫോൺ 17 പ്രോ മാക്സ് (2TB): ₹2,29,900​
ഐഫോൺ 17ന്റെ അടിസ്ഥാന വില ഐഫോൺ 16 നെക്കാൾ കൂടുതലാണ്. എന്നാൽ ഐഫോൺ 17ൻ്റെ ബേസ് സ്റ്റോറേജ് 256GBയിൽ നിന്നാണ് ആരംഭിക്കുന്നത്. ഐഫോൺ 16ൻ്റെ ബേസ് സ്റ്റോറേജ് 128GBആയിരുന്നു. ഇതിന് പുറമെ മറ്റ് നിരവധി സവിശേഷതകളും ആപ്പിൾ പുതിയ സീരീസിൽ ഒരുക്കിയിട്ടുണ്ട്. വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം ഉൾക്കൊള്ളുന്ന ആപ്പിളിൻ്റെ ആദ്യത്തെ ഫ്‌ളാഗ്ഷിപ്പ് സ്മാർട്ട്ഫോൺ എന്ന വിശേഷണത്തോടെയാണ് ഐഫോൺ 17 പ്രോ എത്തുന്നത്. 120Hz വരെ പ്രോമോഷനോടുകൂടിയ 6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയാണ് ഐഫോൺ 17 പ്രോയിൽ ഉള്ളത്, അതേസമയം 17 പ്രോ മാക്സിന് അതേ സ്പെസിഫിക്കേഷന്റെ 6.9 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ആപ്പിൾ രൂപകൽപ്പന ചെയ്ത പുതിയ കോട്ടിംഗ് അടങ്ങിയിരിക്കുന്ന സെറാമിക് ഷീൽഡ് 2 സ്‌ക്രീനുകൾക്ക് 3 മടങ്ങ് മികച്ച സ്‌ക്രാച്ച് പ്രതിരോധം വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് ഉപകരണങ്ങൾക്കും 3,000nits എന്ന പീക്ക് ഔട്ട്ഡോർ ലൈറ്റുമുണ്ട്.

വിവാഹത്തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി മാനന്തവാടിയിൽ പിടിയിൽ

മാനന്തവാടി: വിവാഹത്തട്ടിപ്പും സ്ത്രീപീഡനവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ തൃശൂർ സ്വദേശി മാനന്തവാടി പോലീസിന്റെ പിടിയിലായി. അഞ്ചൂർക്കുന്ന് രായൻ മരക്കാർ വീട്ടിൽ റഷീദാണ് അറസ്റ്റിലായത്. മാനന്തവാടി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ സ്ത്രീപീഡനത്തിനും അടിപിടിക്കും കേസുകളുണ്ട്.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ

അവശനിലയിൽ വീടിനകത്ത് അകപ്പെട്ടു പോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്

മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയിൽ എത്തിച്ച് പോലീസ്. മേപ്പാടി, ചെമ്പോത്രയിൽ താമസിക്കുന്ന വയോധികയെയാണ് പോലീസ്‌ ആശുപത്രിയിലെത്തിച്ചത്. അകത്ത് ചെന്ന് നോക്കിയപ്പോൾ

കഞ്ചാവുമായി പനമരം സ്വദേശിനി പോലീസിന്റെ പിടിയില്‍

പനമരം: കര്‍ണാടകയില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 80 ഗ്രാം കഞ്ചാവുമായി പനമരം സ്വദേശിനിയെ പനമരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മോനും സംഘവും ചേര്‍ന്ന് പിടികൂടി. പനമരം നീരട്ടാടി കാഞ്ഞിരത്തിങ്കല്‍ നബീസ (48) ആണ്

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്താണ് ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിത ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ പരിസരത്തുള്ള ജൈവവൈവിധ്യം

ഗ്രാമ സ്വരാജ് യാത്രക്ക് സ്വീകരണം നൽകി

വെണ്ണിയോട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടി സിദ്ധിഖ് എം എൽ എ നയിക്കുന്ന ഗ്രാമ സ്വരാജ് യാത്രക്ക് വെണ്ണിയോട് അങ്ങാടിയിൽ സ്വീകരണം നൽകി.വി അബ്ദുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.