കനത്ത മഴ തുടരുന്ന താമരശ്ശേരി ചുരത്തിൽ മണ്ണിളകി വീഴാറായ നിലയിൽ മരം നിൽക്കുന്നതിനാൽ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. 8, 9 വളവുകൾക്കിടയിലുള്ള മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമേ ചുരത്തിൽ അനുവദിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി
ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി പട്ടികവർഗ