നല്ലൂർനാട് മോഡൽ റസിഡൻഷൽ സ്‌കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ അതത് ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ഗവ. എൻജിനീയർ സർട്ടിഫിക്കറ്റ്/പിജിഡിസിഎയാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം. ലൈബ്രേറി സയൻസിൽ ബിരുദവും (ബിഎൽഐഎസ്സി/എംഎൽഐഎസ്സി) ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കോഹ സോഫ്റ്റ്‌വെയർ പരിജ്ഞാനം അഭികാമ്യം. സ്വയം തയ്യാറാക്കിയ അപേക്ഷയുമായി ജൂൺ 20 ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ എത്തണം. ഒരേ സ്ഥാപനത്തിൽ മൂന്ന് വർഷവും ജില്ലയിൽ അഞ്ച് വർഷവും ജോലി ചെയ്തവർ അപേക്ഷിക്കണ്ടതില്ല. ഫോൺ: 04935 293868, 9847906073.

ദുർബലർക്കും പാവപ്പെട്ടവർക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തും: ജില്ലാ ജഡ്ജി
സമൂഹത്തിലെ ദുർബലർക്കും പാവപ്പെട്ടവർക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തുന്നതാകും തദ്ദേശ സ്ഥാപനങ്ങളിലെ നിയമസേവന ക്ലിനിക്കുകളെന്ന് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് ഇ അയൂബ്ഖാൻ വ്യക്തമാക്കി. മാനന്തവാടി നഗരസഭയിൽ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ