നൂൽപ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ സ്കൂളിൽ പബ്ലിക് ഹെൽത്ത് നഴ്സ് (ജെപിഎച്ച്എൻ) തസ്‌തികയിൽ ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്എസ്എൽസിയും കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ അംഗീകരിച്ച ജിഎൻഎം/എഎൻഎം/ ഹെൽത്ത് വർക്കേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ് /കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. 18 നും 44 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ ഐഡി പ്രൂഫ് എന്നിവ സഹിതം ജൂൺ 20 ന് രാവിലെ 10 ന് സ്കൂളിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 9495073565.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






