മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലഡ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന രക്തദാന ക്യാമ്പുകളിലേക്ക് മെഡിക്കൽ സംഘത്തെയും അനുബന്ധ സാമഗ്രികളും കൊണ്ട് പോകുന്നതിനും തിരികെ കൊണ്ട് വരുന്നതിനുമായി ഡ്രൈവർ ഉൾപ്പെടെ വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. നാല് വർഷത്തിൽ താഴെ രജിസ്റ്റർ ചെയ്ത, ഏഴുപേരെ കൊണ്ട് പോകാൻ പ്രാപ്തമായ വാഹന ഉടമകൾക്ക് അപേക്ഷിക്കാം. ക്വട്ടേഷൻ ജൂൺ 26 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോൺ: 04935 240264.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി