കോട്ടത്തറ കുടുംബാരോഗ്യകേന്ദ്രത്തിൽ ലാബ് അസ്സിസ്റ്റന്റ് തസ്‌തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിഎച്ച് എസ്സി/എംഎൽറ്റിയാണ് യോഗ്യത. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലുള്ളവർക്കും അധികയോഗ്യതയുള്ളവർക്കും മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ സഹിതം ജൂൺ 28 ന് രാവിലെ 11 ന് കോട്ടത്തറ കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്‌ചയിൽ പങ്കെടുക്കണം. ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10.30 ന് കുടുംബാരോഗ്യകേന്ദ്രത്തിൽ പേര് രജിസ്റ്റർ രജിസ്റ്റർ ചെയ്യണം.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി