തിരുവനന്തപുരം:
രാജ്യത്തെ പ്രമുഖ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ എടിഎം ഇടപാടുകള്‍, പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ഐഎംപിഎസ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് തുടങ്ങിയ സേവനങ്ങള്‍ക്കുള്ള നിരക്കുകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം തന്നെ, റിസര്‍വ് ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പൊതുമേഖലാ ബാങ്കുകള്‍ എടിഎം നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇപ്പോള്‍ ഐസിഐസിഐ ബാങ്കിനെയും ആക്സിസ് ബാങ്കിനെയും പോലുള്ള സ്വകാര്യ ബാങ്കുകളും ഈ നിരക്ക് വര്‍ദ്ധനവില്‍ പങ്കുചേര്‍ന്നിരിക്കുകയാണ്.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍,