സോഷ്യല്‍ മീഡിയയിലെ ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍ ചര്‍ച്ച. പലതരം ചെപ്പടി വിദ്യകള്‍ കൈവശമുള്ള ഈ ഓറഞ്ച് പൂച്ചയുടെ വീഡിയോ കാണാത്തവര്‍ വളരെ വിരളമാണ്. എന്നാല്‍ ഇവനാളത്ര ശരിയല്ലായെന്ന് പറഞ്ഞാലോ… പൂച്ചയുണ്ട് സൂക്ഷിക്കുക എന്ന് പറഞ്ഞ് കേരള പോലീസിന്റെ ഒരു വീഡിയോയിലാണ് എഐ പൂച്ചയുടെ വീഡിയോയ്ക്ക് പിന്നിലെ അപകടം വെളിപ്പെടുത്തിയത്. എല്ലാ ദിവസവും സഹപാഠികളെ ആക്രമിക്കുന്ന ഒരു സ്‌കൂള്‍ കുട്ടിയെ കേന്ദ്രീകരിച്ചാണ് പോസ്റ്റ്. സഹപാഠികളെ പേനയ്ക്ക് കുത്തി ഉപദ്രവിക്കുന്ന കുട്ടി മറ്റുള്ളവര്‍ കരയുന്നത് വരെ ഈ പ്രവര്‍ത്തി തുടരുന്നതായി പരാതിയുയര്‍ന്നിരുന്നു. അധ്യാപകരോ മുതിര്‍ന്നവരോ വഴക്കുപറഞ്ഞാല്‍ പോലും കൂസലില്ലാതെ ആക്രമണം തുടരുന്ന കുട്ടിയുടെ പ്രവര്‍ത്തിയില്‍ സഹിക്കെട്ട അധ്യാപകര്‍ ഒടുവില്‍ രക്ഷിതാക്കളെ വിളിച്ച് കാര്യം അന്വേഷിച്ചു. കുട്ടിയുടെ പ്രവര്‍ത്തികള്‍ക്ക് പിന്നിലെ കാരണം തേടിയപ്പോഴാണ് നിരന്തരമായി ഈ ഓറഞ്ച് പൂച്ചയുടെ വീഡിയോ കാണാറുണ്ടെന്ന വിവരം പുറത്തറിയുന്നത്. ക്രൂരതയും അക്രമ സ്വഭാവവും മുഖമുദ്രയാക്കിയ ഈ ഓറഞ്ച് പൂച്ചയുടെ വീഡിയോകള്‍ രസകരമായി തോന്നിയാലും വലിയ പ്രശ്‌നങ്ങള്‍ കുട്ടികളുടെ ഉള്‍പ്പടെയുള്ള സ്വഭാവത്തിലുണ്ടാക്കിയേക്കാമെന്നാണ് പോലീസ് പറയുന്നത്. ജീവികളെ ചതിച്ച് കെണിയിലാക്കി മാരകമായി ആക്രമിച്ചു കൊന്നു തിന്നുന്നതും ഉറ്റസുഹൃത്തുക്കളെ ഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ച് മദ്യം നല്‍കി മയക്കി കൊല്ലുന്നതാണ് ഒട്ടുമിക്ക വീഡിയോകളുടെയും ഉള്ളടക്കം. ഇത് കണ്ട് രസിക്കുന്ന പലരിലും അറിഞ്ഞോ അറിയാതെയോ ഒരു സാഡിസ്റ്റ് മനോഭാവം ഉടലെടുക്കുന്നു. ഇത്തരം വീഡിയോകള്‍ ചെറുപ്പത്തില്‍ തന്നെ അനുകരണചിന്ത വളര്‍ത്തുവാനും മറ്റുള്ളവരെ അക്രമിക്കുവാനും ക്രൂരമായ പ്രതികരണങ്ങളിലേക്കും മറ്റുള്ളവരുടെ വേദനയില്‍ സന്തോഷിക്കുന്ന നാര്‍സിസിസ്റ്റിക്ക് സ്വഭാവമുള്ളവരായും മാറ്റുമെന്നാണ് കേരള പോലീസ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. കുട്ടികള്‍ എന്ത് കാണുന്നു എന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കുകയും ആപ്പുകളില്‍ പാരന്റ്ല്‍ കണ്‍ട്രോണ്‍ ഫീച്ചറിടുകയും കുട്ടികളിലെ പെരുമാറ്റത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും രക്ഷിതാക്കള്‍ അദ്ധ്യാപകരെ അറിയിക്കുകയും വേണമെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ പോലിസിന്റെ ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ (ഡി-ഡാഡ് ) 9497900200 എന്ന ഫോൺ നമ്പറില്‍ ബന്ധപ്പെടുകയും ചെയ്യാം.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ