കൽപ്പറ്റ നഗരസഭ സമ്പൂർണ്ണ സൗജന്യ കുടിവെള്ള കണക്ഷൻ വിതരണത്തിന് അംഗീകാരം

അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൽപ്പറ്റ നഗരസഭയിൽ മുഴുവൻ ഡിവിഷനുകളിലെ വീട്ടുകളിലും സൗജന്യ ശുദ്ധജല വിതരണ കണക്ഷൻ നൽകുന്ന ബൃഹത് പദ്ധതിയാണ് കൽപ്പറ്റ നഗരസഭയിൽ തുടക്കമാവുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു തദ്ദേശസ്വയം ഭരണ സ്ഥാപനത്തിൽ സമ്പൂർണ സൗജന്യ കുടിവെള്ള കണക്ഷൻ നൽകുന്ന പദ്ധതി നടപ്പിലാക്കുന്നത്.

നിലവിൽ ശുദ്ധജല കണക്ഷൻ ലഭ്യമായിട്ടില്ലാത്ത നഗരസഭയിലെ 6000 വീടുകൾക്കും തീർത്തും സൗജന്യമായി കുടിവെള്ള കണക്ഷൻ ലഭ്യമാക്കി കൽപ്പറ്റ മുനിസിപ്പാലിറ്റിയെ സമ്പൂർണ്ണ ശുദ്ധജലവിതരണ സൗകര്യമുള്ള മുനിസിപ്പാലിറ്റിയാക്കി മാറ്റുന്ന ജനകീയ പദ്ധതിയാണ് നഗരസഭ വിഭാവനം ചെയ്‌തിട്ടുള്ളത്.

മേൽ പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ നഗരസഭയിലെ നിലവിലുള്ള 28 ഡിവിഷനുകളിലും നിലവിലുള്ള കാലപഴക്കം ചെന്ന പൈപ്പ് ലൈനുകൾ ഏകദേശം 65 കിലോ മീറ്റർ നീളത്തിൽ പൂർണമായും മാറ്റി സ്ഥാപിക്കും. നഗരസഭയിലെ ശുദ്ധജലവിതരണ കണക്ഷൻ ലഭ്യമല്ലാത്ത മുഴുവൻ വീടുകളിലേക്കും സൗജന്യമായി ജലവിതരണ കണക്ഷനുകൾ നൽകി സമ്പൂർണ്ണ കുടിവെള്ള വിതരണ കണക്ഷനുകൾ ഉള്ള നഗരസഭയായി കൽപ്പറ്റ മാറുമ്പോൾ അത് നഗരസഭയുടെ പദ്ധതികളിൽ ഒരു പുതിയ നാഴികകല്ലായി മാറും. കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ നിലവിൽ സാങ്കേതി പ്രയാസത്താൽ ശുദ്ധജല വിതരണം കൃത്യമായി നടപ്പിലാക്കാൻ സാധിക്കാത്ത നഗരത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ മൂവട്ടികുന്നിലേക്ക് 50000 ലിറ്റർ ശേഷിയുള്ള ശുദ്ധജലസംഭരണി നിർമ്മിച്ച് 7.5 കിലോമീറ്റർ നീളത്തിൽ വിതരണപൈപ്പ് ലൈൻ സ്ഥാപിച്ച് ജലവിതരണം നടപ്പിലാക്കും. അതോടൊപ്പം നഗരത്തിൽ നിലവിൽ ശുദ്ധജല വിതരണത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന നഗരസഭ മുട്ടിൽ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ, റാട്ടക്കൊല്ലിമലയിലെ ഉൾ പ്രദേശങ്ങൾ, പൊന്നട നെടുനിലം പ്രദേശങ്ങൾ എന്നിവിടങ്ങളൊക്കെ ഈ പദ്ധതിയുടെ ഭാഗമായി മാറും.

കൂടാതെ കൽപ്പറ്റ ജലവിതരണ പദ്ധതിയുടെ ഭാഗമായ 10 ദശലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള കാരാപ്പുഴയിലെ ജലശുദ്ധീകരണ ശാല, ഗൂഡലായ ബൂസ്റ്റർ പമ്പിംഗ് സ്റ്റേഷൻ, കൽപ്പറ്റ റെസ്റ്റ് ഹൌസ്, എമിലി, ഗൂഡലായിക്കുന്ന് എന്നിവിടങ്ങളിലെ ഉന്നതതല ജലസംഭരണികളുടെ നവീകരണം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

ഇതോടൊപ്പം ജല വിതരണ പദ്ധതിയുടെ ഭാഗമായ കാരാപ്പുഴയിലുള്ള റോവാട്ടർ പമ്പിംഗ് സ്റ്റേഷന്റൊ നവീകരണവും, 270HP സ്ഥാപിതശേഷിയുള്ള വെർട്ടിക്കൽ ടർബൈൻ മോട്ടോർ പമ്പ് സെറ്റ് സ്ഥാപിക്കലും, 11KV ഇൻഡോർ സബ് സ്റ്റേഷന്റെറ നവീകരണവും കൂടി പദ്ധതിയുടെ ഭാഗമായി നടപ്പിലാവുന്നതോടെ ശുദ്ധജല വിതരണ മേഖലയിൽ നഗരസഭക്ക് സ്വപ്നതുല്യമായ നേട്ടമാണ് കൈവരുന്നത്.

മേൽ പദ്ധതികൾക്കായി സ്റ്റേറ്റ് വാട്ടർ ആക്ഷൻ പ്ലാൻ 3 (SWAP-3)-ൽ ഉൾപ്പെടുത്തി തദ്ദേശസ്വയംഭരണവകുപ്പിൽ നിന്നും AMRUT 2.0 ൽ ഉൾപ്പെടുത്തി 19.11 കോടി രൂപയുടെ പദ്ധതിയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും നഗരസഭക്ക് ലഭിച്ചിട്ടുണ്ട്. ഒരു വർഷത്തിനകം തന്നെ കൽപ്പറ്റ നഗരസഭയെ സമ്പൂർണ്ണ സൗജന്യ ശുദ്ധജലവിതരണ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനത്തെ ആദ്യത്തെ നഗരസഭ എന്ന ലക്ഷ്യപ്രാപ്‌തി കൈവരിക്കുവാനുള്ള തീവ്രയജ്ഞത്തിലാണ് നഗരസഭ ഭരണസമിതി.

നഗരസഭ ചെയർമാൻ അഡ്വ.ടി.ജെ ഐസക്ക് ന്റെല അദ്ധ്യക്ഷ തയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ ആണ് തീരുമാനമായത്. വൈസ് ചെയർപേഴ്സൺ സരോജിനി ഓടമ്പത്ത്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കേയംതൊടി മുജീബ്, അഡ്വ.എ.പി.മുസ്തഫ, ആയിഷ പള്ളിയാൽ, രാജാറാണി, സി.കെ.ശിവരാമൻ, വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ ജിതേഷ്, അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ അനുരൂപ്, ഓവർസിയർ അഖിൽ തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരായ ഡി.രാജൻ, എം.ബി ബാബു, കെ.അജിത, ജൈന ജോയ്, ,ഷിബു, ഷബീർ, റെജുല, നിജിത തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

സൺസ്‌ക്രീൻ സ്‌കിൻ കാൻസറിന് കാരണമാകുമോ? അറിഞ്ഞിരിക്കണം ഇക്കാര്യം

ചർമത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന സൺസ്‌ക്രീനുകൾ അപകടകാരിയാണെന്ന തരത്തിൽ പലതരം പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്നത്. ചർമത്തെ അൾട്രാ വൈലറ്റ് രശ്മികളിൽ നിന്നും സൺസ്‌ക്രീൻ സംരക്ഷിക്കുമെന്ന് പലതരം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

വയനാട് ഹെവൻസ് ഗ്രൂപ്പ് വീൽചെയറുകൾ നൽകി.

സമൂഹത്തിന്റെ നാനാ തുറകളിലെ രോഗികളെ ചേർത്തുപിടിക്കുക എന്ന ആശയത്തോടുകൂടി വയനാട് ഹെവൻസ് എന്ന ഗാനമേള ട്രൂപ്പ് നടത്തിവരുന്ന എക്യുപ്മെന്റ്സ് കലക്ഷന്റെ ഭാഗമായി ലഭിച്ച വീൽചെയർ കൈമാറി. പരിപാടിയിൽ വയനാട് ഹെവൻ ടീം മാനേജരായ ലുക്മാൻ

റഫറി സെമിനാര്‍ നടത്തി.

കല്‍പ്പറ്റ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകൃത വയനാട് ഡിസ്ട്രിക്ട് കരാട്ടെ ഡൊ അസോസിയേഷന്‍ റഫറി സെമിനാര്‍ നടത്തി. സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന സെമിനാര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധു ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ്

ലാബ് ടെക്നീഷ്യൻ നിയമനം

എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ നിയമനം നടത്തുന്നു. ഡി.എം.എൽ.ടി അല്ലെങ്കിൽ ബി.എസ്.സി എം.എൽ.ടിയാണ് യോഗ്യത. പാരമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 16ന് രാവിലെ 11ന്

ഡ്രൈവർ നിയമനം

എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി

ഒ.പി ടിക്കറ്റ് കൗണ്ടർ സ്റ്റാഫ്‌ നിയമനം

എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഒ.പി ടിക്കറ്റ് കൗണ്ടർ സ്റ്റാഫ്‌ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആറുമാസ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.