എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 12ന് രാവിലെ 11ന് എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ – 04935 296906

നെഗ്ഗെറിയ ഫൗലേറി എന്ന തലച്ചോര്‍തീനി, കേരളം വലിയ ആശങ്കയിൽ; പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി ലക്ഷണങ്ങൾ, മുന്നറിയിപ്പ്
സംസ്ഥാനത്ത് പലയിടത്തും അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നെഗ്ഗെറിയ ഫൗലേറി എന്ന അമീബിയയാണ് രോഗത്തിന് കാരണമായ രോഗാണു. വെള്ളത്തിലുള്ള ബാക്ടീരിയകളെയും മറ്റും ഭക്ഷിച്ച് ജീവിക്കുന്ന







