റഫറി സെമിനാര്‍ നടത്തി.

കല്‍പ്പറ്റ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകൃത വയനാട് ഡിസ്ട്രിക്ട് കരാട്ടെ ഡൊ അസോസിയേഷന്‍ റഫറി സെമിനാര്‍ നടത്തി.
സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന സെമിനാര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധു ഉദ്ഘാടനം ചെയ്തു.
സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ജിജു. എം.ആര്‍ മുഖ്യാതിഥിയായി. കേരള കരാട്ടെ അസോഷിയേന്‍ റഫറി കമ്മീഷന്‍ ചെയര്‍മാന്‍ ഹാന്‍ഷി സുനില്‍കുമാര്‍ സെമിനാര്‍ നയിച്ചു.
പ്രസിഡണ്ട് ഷിബു കുറുമ്പേമഠം അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ക്യോഷി പി.വി സുരേഷ് സ്വാഗതവും ഷിജു മാത്യു നന്ദിയും പറഞ്ഞു

കെ ഫോർ കെയർ എക്സിക്യൂട്ടീവ്: വനിതകൾക്ക് അവസരം

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കെ ഫോര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി വയോജന- രോഗി പരിചരണ മേഖലയില്‍ തൊഴില്‍ നേടാന്‍ കുടുംബശ്രീ വനിതകള്‍ക്ക് അവസരം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷൻ

സ്വീപ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച സ്വീപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു.

പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

പനമരം: പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. നീരുട്ടാടി വട്ടപ്പോയിൽ സ്വദേശി ശരത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി അഗ്നിരക്ഷാ സേനയിലെ സ്പെഷ്യൽ സ്കൂബ ടീം പുഴയിൽ നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം

ബോർഡുകൾ നീക്കം ചെയ്യണം

കണിയാമ്പറ്റ :2026 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വിവിധ രാഷ്ട്രീയപ്പാർട്ടികൾ, സംഘടനകൾ എന്നിവർ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ അടിയന്തരമായി നീക്കംചെയ്യണമെന്ന് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതല്‍ ആരംഭിക്കും. ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ

സ്വർണവിലയില്‍ ആശ്വാസം: മാസത്തിലെ ഉയർന്ന നിരക്കില്‍ നിന്നും വീണു.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണ്ണത്തിന്റെ ഗ്രാമിന് 125 രൂപ ഇടിഞ്ഞതോടെ വില 14135ലേക്ക് എത്തി. പവന്റെ വിലയില്‍ 1000 രൂപയുടെ ഇടിവോടെ 113080 എന്ന നിരക്കിലേക്കും താഴ്ന്നു. 18

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.