ജില്ലയില്‍ നടപ്പാക്കുന്ന ആസ്പിരേഷണല്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തന പുരോഗതി ആസ്പിരേഷണല്‍ പ്രോഗ്രാം സെന്‍ട്രല്‍ പ്രഭാരി ഓഫീസറും വിനോദസഞ്ചാര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുമായ എസ് ഹരികിഷോര്‍ അവലോകനം ചെയ്്തു. ആസ്പിരേഷണല്‍ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന 49 സൂചകങ്ങളുടെയും ആസ്പിരേഷണല്‍ ബ്ലോക്കിലെ 38 സൂചകങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ പരിശോധിച്ചു. ആസ്പിരേഷണല്‍ ജില്ലാ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയ്ക്ക് അനുവദിച്ച 19.50 കോടിയുടെ പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ വിലയിരുത്തി. നിലവില്‍ 15 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.
ആസ്പിരേഷണല്‍ ജില്ലാ -ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നന് ഉറപ്പാക്കാന്‍ സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. കലാമുദ്ദീന്‍ എന്നിവരെ ചുമതലപ്പെടുത്തി. സ്‌കില്‍ ഡെവലപ്മെന്റ്-സാമ്പത്തികം- കൃഷി- ജലസേചന മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാ മാസവും വിലയിരുത്താന്‍ സബ് കളക്ടറെ യോഗത്തില്‍ ചുമതലപ്പെടുത്തി. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.








