പടിക്കംവയൽ: പച്ചിലക്കാട് പടിക്കംവയലിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു. വനം വകുപ്പ് നടത്തിയ ഡ്രോൺ പരിശോ ധനയിലാണ് തോട്ടത്തിനുള്ളിലുള്ള കടുവയുടെ ദൃശ്യം ലഭിച്ചത്. നോർത്ത് വയ നാട് ഡിവിഷനിൽ മാനന്തവാടി റെയിഞ്ചിലെ വെള്ളമുണ്ട സെക്ഷനിൽ പടിക്കം വയൽ മേഖലയിലാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവയുടെ മാനന്തവാടി, കൽപറ്റ ആർ.ആർ.ടി സംഘങ്ങൾ സ്ഥലത്തു ക്യാമ്പ് ചെയ്‌തു സ്ഥി തിഗതികൾ നിരീക്ഷിച്ചു വരുന്നുണ്ട്. ദേശീയ കടുവാ പരിപാലന അതോറിറ്റിയുടെ മാർഗ നിർദേശപ്രകാരമുള്ള ടെക്‌നിക്കൽ കമ്മറ്റി രൂപീകരിക്കാനായുള്ള പ്രൊ പ്പോസൽ ഉത്തരമേഖലാ സി.സി.എഫ് മുമ്പാകെ നോർത്ത് വയനാട് ഡി.എഫ്.ഒ നൽകുമെന്നും മേൽ ടെക്‌നിക്കൽ കമ്മറ്റിയുടെ നിർദേശ പ്രകാരമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ തുടർ നടപടികൾ സ്വീകരിക്കുന്നതെന്നും വനം വകുപ്പ് അറിയിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു.
പനമരം ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 17അങ്കണവാടികളിലേക്ക് 32 ഇഞ്ച് സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവിയും അനുബന്ധ ഉപകരണങ്ങളും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികള്‍, അക്രഡിറ്റഡ് എജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍







