വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്ക്കൂളുകളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും, പ്ലസ് ടു/ വിഎച്ച്എസ്സി അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാത്ത മാർക്കും നേടിയവരായിരിക്കണം. എസ് സി /എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് മാർക്ക് പരിധി 70 ശതമാനവും, 80 ശതമാനവുമാണ്.
യോഗ്യരായവർ മാർക്ക് ലിസ്റ്റ് (ഡിജി ലോക്കർ സർട്ടിഫിക്കറ്റ്), ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് , ക്ഷേമനിധി പാസ്സ് ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, ബന്ധം തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പും കർഷക തൊഴിലാളി യൂണിയൻ സാക്ഷ്യപത്രം, എസ് സി /എസ് ടി വിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയോടൊപ്പം വെക്കണം. അപേക്ഷാ ഫോം മാതൃക www.agriworkersfund.org ൽ ലഭ്യമാണ്. ഫോണ്‍: 04936 204602.

ഡ്രൈവർ നിയമനം

എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി

ഒ.പി ടിക്കറ്റ് കൗണ്ടർ സ്റ്റാഫ്‌ നിയമനം

എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഒ.പി ടിക്കറ്റ് കൗണ്ടർ സ്റ്റാഫ്‌ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആറുമാസ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ

പാചകക്കാരി തസ്തികയിലേക്ക് നിയമനം

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ കണിയാമ്പറ്റയിൽ പ്രവര്‍ത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസ് ഹോമിൽ പാചകക്കാരിയുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 25നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയും അസൽ

ജില്ലാ ബാങ്കേഴ്സ് മീറ്റ് സെപ്റ്റംബർ 17ന്

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംരംഭകർക്കായി ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭങ്ങളുടെ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുക, വായ്പാ ലഭ്യത വർദ്ധിപ്പിക്കുക, ബാങ്കിങ്ങിൽ എം.എസ്.എം.ഇകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്

അധ്യാപക നിയമനം

പിണങ്ങോട് ഡബ്യൂ.ഒ.എച്ച്.എസ്.എസിൽ ദിവസവേതനാടിസ്ഥാനത്തിൽ സൂവോളജി അധ്യാപക (സീനിയർ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 26ന് രാവിലെ 10ന് മുട്ടിൽ ഡബ്യൂ.എം.ഒ ക്യാമ്പസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ –

യുക്തധാര പരിശീലനം നടത്തി

പനമരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായ എൻജിനീയർമാർ, ഓവർസിയർമാർ, അക്കൗണ്ടന്റുമാർ എന്നിവർക്കായി യുക്തധാര സംബന്ധിച്ച ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. പദ്ധതിയിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയർ സംബന്ധിച്ചായിരുന്നു പരിശീലനം. പനമരം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *