ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംരംഭകർക്കായി ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭങ്ങളുടെ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുക, വായ്പാ ലഭ്യത വർദ്ധിപ്പിക്കുക, ബാങ്കിങ്ങിൽ എം.എസ്.എം.ഇകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 17ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ ഹോട്ടൽ ഓഷിനിൽ നടക്കുന്ന പരിപാടിയിൽ വിവിധ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ തുടങ്ങിയവ പങ്കെടുക്കും. സംരംഭകർക്ക് ബാങ്കുമായി സംവദിക്കാനും വായ്പാ അപേക്ഷകൾ സമർപ്പിക്കാനും അവസരം ഉണ്ടാകും. താല്പര്യമുള്ളവർ സെപ്റ്റംബർ 13ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ – 04936 202485

ഡ്രൈവർ നിയമനം
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി