കൽപ്പറ്റ: ഉമ്മൻചാണ്ടി കേരളീയ ജനതയുടെ മനസ്സുകൾ കീഴടക്കിയ ജനകീയനായ നേതാവായിരുന്നുവെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റംഗം മോബിഷ്.പി.തോമസ് പറഞ്ഞു. ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി അനുവദിച്ചതും ക്ലാസ്സ് ഫോർ ജീവനക്കാർക്ക് പത്ത് ശതമാനം പ്രമോഷൻ അനുവദിച്ചതുമെല്ലാം വർത്തമാന സാഹചര്യത്തിൽ എടുത്ത് പറയേണ്ട നേട്ടങ്ങളാണ്. ജനകീയ പ്രശ്നങ്ങൾ കാര്യക്ഷമമായി പരിഹരിക്കുന്നതോടൊപ്പം ജീവനക്കാരേയും എന്നും ചേർത്ത് നിർത്തിയ ഉമ്മൻചാണ്ടിയെന്ന ഭരണാധികാരിയെ ജീവനക്കാർക്ക് മറക്കാനാകില്ലായെന്നും അദ്ദേഹം പറഞ്ഞു.
ടി.പരമേശ്വരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.കെ. ജിതേഷ്, ലൈജു ചാക്കോ, എൻ.വി. അഗസ്റ്റിൻ, ഇ.വി.ജയൻ, ശരത് ശശിധരൻ, കെ.ജി. പ്രശോഭ്, നിഷ മണ്ണിൽ, വി.മുരളി, കെ.സി.ജിനി, റെജീസ് കെ.തോമസ്, സി.ആർ രമ്യ തുടങ്ങിയവർ സംസാരിച്ചു.