കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് എം.എ ജേർണലിസം കോഴ്‌സിലും, എസ്.സി, വിഭാഗകാര്‍ക്ക് എം.എ ഹിസ്റ്ററി കോഴ്‌സിലുമാണ് സീറ്റൊഴിവുകളുള്ളത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 12 ഉച്ചയ്ക്ക് 12നകം കോളേജ് ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍-04936 204569

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







