കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ രണ്ട് മുതൽ ആറ് വരെ വെള്ളം ലഭ്യമാകുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
ജലവിതരണം മുടങ്ങുന്ന പ്രദേശങ്ങൾ – എമിലി ഭജന മഠംറോഡ് ,എമിലി മൈത്രി നഗർ, എമിലിടാങ്ക് ഭാഗം, എമിലി ടു ആന പാലം റോഡ്, ഹരിതഗിരി റോഡ്, ഫ്രണ്ട്സ് നഗർ റോഡ് ഒന്നും രണ്ടും, മൈതാനി ഭാഗം, പള്ളിതാഴെ റോഡ്, ഗ്രാമത് വയൽ, അമ്പലേരി ഭാഗം, അമ്പലേരി ടു നെട്ടുങ്കോട് റോഡ്, സ്റ്റേഡിയം റോഡ്, സ്റ്റേഡിയം കുന്ന് ഭാഗം, കോളി മൂല ഉന്നതി ഭാഗം, മുണ്ടേരി, മുണ്ടേരി എച്ച് എസ് നഗർ ഒന്ന് മുതൽ ഏഴ് വരെ ഭാഗം റോഡ്, ഇഷ്ടിക പോയിൽ കോളനി ഭാഗം, ശാന്തിനഗർ റോഡ്, മരവയൽ റോഡ്, മരവയൽ ഭാഗം, അംബേകർ റോഡ്, സ്വാമിക്കുന്നു ഭാഗം, ഗോവക്കുനി ഭാഗം, വെരെ ഹൗസ് റോഡ്, പോലീസ് ഹൗസ് കോളനി റോഡ്, എടവയൽ റോഡ്, എടകുനി എസ്റ്റേറ്റ് റോഡ്, ചുങ്കം മുതൽ പുഴ മുടി വരെ, ഫാത്തിമ്മാ ആശുപത്രി ഭാഗം, ഫാത്തിമ്മാ കുന്ന്, സുഭാഷ് നഗർ ഭാഗം, ഫോറസ്റ്റ് ഓഫീസ് റോഡ്, എടക്കുനി ടാങ്ക് ഭാഗം, എടക്കുനി ഉന്നതി ഭാഗം, പഴത്താറ്റിൽ ഉന്നതി റോഡ്, വട്ടക്കാരി റോഡ്, എകെജി ഭാഗം, എരഞ്ഞുവയൽ ഭാഗം, തുർക്കി റോഡ്, തുർക്കി പഴയ കെഎസ്ഇബി ഓഫീസ് ഭാഗം, തുർക്കി അങ്കണവാടി ഭാഗം, ഞാറങ്ങാകണ്ടി ഉന്നതി ഭാഗം, എമിലി തേജസ്സ് നഗർ, അമൃത നഗർ, കീർത്തി നഗർ.

കടുവയെ തുരത്താനോ പിടികൂടാനോ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെക്കാൻ ഉത്തരവ്
പനമരം: പച്ചിലക്കാട് പടിക്കംവയൽ പ്രദേശത്തെ മനുഷ്യവാസമുള്ള മേഖലയിലിറങ്ങിയ കടുവയെ തിരികെ വനത്തിലേക്ക് തുരത്താൻ കഴിഞ്ഞില്ലെങ്കിൽ കൂട് വെച്ച് പിടിക്കാൻ ശ്രമിക്കണമെന്നും, അതിലും പരാജയപ്പെടുകയാണെ ങ്കിൽ മയക്കുവെടി വെച്ച് പിടികൂടണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ






