ദിവസം ഈ പ്രേമം അങ്ങ് അവസാനിക്കും. എന്നാൽ, ഇത് അവസാനിപ്പിക്കുന്നയാൾക്ക് നല്ല ധാരണയുണ്ട് താനീ ബന്ധം അവസാനിപ്പിക്കാൻ പോവുകയാണ് എന്ന്.
ഗോസ്റ്റിംഗ്, സിറ്റുവേഷൻഷിപ്പ്, ലവ് ബോംബിംഗ്… ന്യൂജനറേഷന്റെ കയ്യിൽ പ്രണയവുമായി ബന്ധപ്പെട്ട എന്തെല്ലാം എന്തെല്ലാം പദങ്ങളാണ് അല്ലേ? അതിലിതാ പുതുതായി ഒരെണ്ണം കൂടി വന്നിട്ടുണ്ട്. അതാണ് ‘ബാങ്ക്സിംഗ്’
എന്താണ് ബാങ്ക്സിംഗ് എന്നല്ലേ? അതിന് മുമ്പ് തന്നെ പറയാം. ഈ ബാങ്ക്സിംഗ് അല്പം ടോക്സിക്കാണ്. നിങ്ങളുടെ കാമുകൻ/ കാമുകി ഒന്നുംപറയാതെ മെല്ലെ മെല്ലെ നിങ്ങളിൽ നിന്നും അകലം പാലിക്കുന്നുണ്ടോ? പഴയ സ്നേഹമില്ലായ്മ, അടുപ്പമില്ലായ്മ, പഴയതുപോലെ, സംസാരമോ, ചാറ്റിംഗോ, കൂടിക്കാഴ്ചകളോ ഒന്നും ഇല്ലാതെയിരിക്കൽ… എന്നാൽ, ഇത് ബാങ്ക്സിംഗിലേക്കുള്ള യാത്ര തന്നെയാണ്. പയ്യെപ്പയ്യെ വഴക്കുകളോ പരാതികളോ ഇല്ലാതെ തന്നെ ഈ ബന്ധം അവസാനിച്ചുപോകും. ഇതിനെയാണ് ബാങ്ക്സിംഗ് എന്ന് പറയുന്നത്.
ഇങ്ങനെ അകലം പാലിച്ച്, പാലിച്ച് പെട്ടെന്നൊരു ദിവസം ഈ പ്രേമം അങ്ങ് അവസാനിക്കും. എന്നാൽ, ഇത് അവസാനിപ്പിക്കുന്നയാൾക്ക് നല്ല ധാരണയുണ്ട് താനീ ബന്ധം അവസാനിപ്പിക്കാൻ പോവുകയാണ് എന്ന്. അതുകൊണ്ടാണ് അയാൾ എല്ലാതരത്തിലുള്ള കമ്മ്യൂണിക്കേഷൻസും സ്നേഹവും എല്ലാം പിൻവലിക്കുന്നത്. എന്നാൽ, മറുപുറത്ത് നിൽക്കുന്നയാൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലാകാത്ത അവസ്ഥ ആയിരിക്കും.
ബ്രേക്കപ്പ് പറഞ്ഞുകഴിഞ്ഞാലുണ്ടാകുന്ന വഴക്ക്, കരച്ചിൽ, മറ്റ് ബുദ്ധിമുട്ടുകൾ ഇവയെല്ലാം ഒഴിവാക്കാനാണ് പലരും ഈ രീതി സ്വീകരിക്കുന്നത്. ഇതാവുമ്പോൾ പതിയെ പതിയെ അങ്ങ് ഇല്ലാണ്ടാവുമല്ലോ? അതേസമയം, ഡേറ്റിംഗ് കോച്ചുകൾ പറയുന്നത്, ഇതത്ര നല്ല രീതിയല്ല എന്നാണ്. മറുപുറത്തിരിക്കുന്നയാൾക്കുണ്ടാവുന്ന വൈകാരികമായ ബുദ്ധിമുട്ടുകൾ തന്നെ പ്രധാന കാരണം. അയാൾ ഇരുട്ടിൽ തപ്പുന്ന അവസ്ഥയായിരിക്കും. എന്താണ് സംഭവിക്കുന്നത്, എന്തെങ്കിലും തെറ്റ് പറ്റിയോ തുടങ്ങിയ അനേകം ചോദ്യങ്ങൾ അവരുടെ ഉള്ളിൽ ശേഷിക്കുന്നുണ്ടാകും.