മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ പുതുക്കി, മുണ്ടക്കുറ്റി മൂൺലൈറ്റ് എൽപി സ്കൂളിൽ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികളിൽ ബഹിരാകാശ ഗവേഷണത്തെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചുമുള്ള താൽപ്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ മത്സരങ്ങളും പ്രദർശനങ്ങളും സംഘടിപ്പിച്ചത്.
ചാന്ദ്രദിനത്തോടനുബന്ധിച്ച് നടന്ന പരിപാടികളിൽ ക്വിസ് മത്സരം, റോക്കറ്റ് നിർമ്മാണം, ബഹിരാകാശ വേഷവിധാനം, ഡോക്യുമെന്റേഷൻ എന്നിവ ശ്രദ്ധേയമായി. ബഹിരാകാശവുമായി ബന്ധപ്പെട്ട അറിവുകൾ പങ്കുവെച്ചും, പ്രായോഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും, തങ്ങളുടെ സർഗ്ഗാത്മകത പ്രകടിപ്പിച്ചും വിദ്യാർത്ഥികൾ ആവേശത്തോടെ പരിപാടികളിൽ പങ്കെടുത്തു.. ഹെഡ്മാസ്റ്റർ അബ്ദുൽ റഫീഖ് പി കെ അധ്യാപകരായ മൊയ്തു ടി ,ഹരിത കെ റഷീന കെ എസ് ജെറ്റിഷ് ജോസ് , സിറിൾ സെബാസ്റ്റ്യൻ, ബിജിഷ ,കൃഷ്ണൻ,ഫർസാന, ബാസിൽ സമാൻ എന്നിവർ നേതൃത്വം വഹിച്ചു.

വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും നിരോധനം പിൻവലിച്ചു.
ജില്ലയിൽ മഞ്ഞ ജാഗ്രത നിർദ്ദേശം ലഭിച്ചതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ ദ്വീപ്, സൂചിപ്പാറ,