ന്യൂഡല്‍ഹി: തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ക്കാലം പ്രധാനമന്ത്രി പദവിയിലിരുന്നവരില്‍ രണ്ടാം സ്ഥാനത്തെത്തി നരേന്ദ്രമോദി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നാണിത്. പദവിയില്‍ നരേന്ദ്ര മോദി ഇന്ന് 4078 ദിവസം പൂര്‍ത്തിയാക്കും. 1966 ജനുവരി 24 മുതല്‍ 1977 മാര്‍ച്ച് 24 വരെ 4077 ദിവസമാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദത്തിലുണ്ടായിരുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ക്കാലം പ്രധാനമന്ത്രി പദത്തിലിരുന്നത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. 6130 ദിവസം നെഹ്‌റു പദവി അലങ്കരിച്ചു. തുടര്‍ച്ചയായി 3655 ദിവസം പ്രധാനമന്ത്രി പദത്തിലിരുന്ന മൂന്നാം സ്ഥാനത്തുള്ളത് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിങ് ആണ്.
എന്നാല്‍, പ്രധാനമന്ത്രിയായവരില്‍ സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യത്തെയാള്‍, ഏറ്റവും കൂടുതല്‍ കാലം ചുമതല വഹിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി തുടങ്ങിയ റെക്കോര്‍ഡുകള്‍ നരേന്ദ്രമോദിക്കാണ്.

തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു പദ്ധതി, റെയിൽവെ സ്റ്റേഷനിലേയ്ക്കുള്ള വഴിതെറ്റി: റിമാൻഡ് റിപ്പോർട്ട്
കണ്ണൂർ: ജയിൽ ചാട്ടത്തിന് ശേഷം തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു ഗോവിന്ദച്ചാമിയുടെ പദ്ധതിയെന്ന് റിമാൻഡ് റിപ്പോർട്ട്. ജയിലിൽ നിന്ന് പുറത്തെത്തി റെയിൽവെ സ്റ്റേഷനിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ വഴി തെറ്റിയതിനാൽ റെയിൽവെ സ്റ്റേഷനിലേയ്ക്ക് എത്താനായില്ലെന്നും റിമാൻഡ് റിപ്പോർട്ട്