സംസ്ഥാന യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേയ്ക്ക് ജില്ലാ കോർഡിനേറ്റർ നിയമനം നടത്തുന്നു. പ്ലസ്ടു യോഗ്യതയുള്ള 18 നും – 40 നുമിടയില്‍ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷാഫോം www.ksyc.kerala.gov.in ൽ ലഭ്യമാണ്. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ (യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉള്‍പ്പെടെ), യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം ഓഗസ്റ്റ് രണ്ട് രാവിലെ 10 ന് തിരുവനന്തപുരം വികാസ്ഭവനിലുള്ള യുവജന കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ: 0471 2308630.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







