തിരുവനന്തപുരം:
നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ തുടങ്ങിയ യുപിഐ ആപ്പുകളുടെ പ്രവര്‍ത്തനത്തില്‍ കൊണ്ടുവന്ന പ്രധാന മാറ്റങ്ങള്‍ ഇനി മുതല്‍ പ്രാബല്യത്തില്‍. യുപിഐ ഇടപാടുകള്‍ നടത്തുന്നവര്‍ക്കാണ് പ്രധാനമായും ഈ നിയമങ്ങള്‍ ബാധിക്കുന്നത്.
ഓരോ യുപിഐ ആപ്പിലും ഇനി മുതല്‍ ഒരു ദിവസം 50 തവണ മാത്രമേ ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കുള്ളു. യുപിഐ ഓട്ടോ-പേയ്മെന്റുകള്‍ (ഇംഎഐ, ഒടിടി സബ്‌സക്രിപ്ഷന്‍,എസ്‌ഐപി തുടങ്ങിയവ്) ഇനി മുതല്‍ നിര്‍ദ്ദിഷ്ട സമയ സ്ലോട്ടുകളില്‍ മാത്രമേ പ്രോസസ്സ് ചെയ്യൂ (രാവിലെ 10 മണിക്ക് മുമ്പ്, ഉച്ചയ്ക്ക് 1 മണി മുതല്‍ വൈകുന്നേരം 5 മണി വരെ, രാത്രി 9:30 ന് ശേഷം).
നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ ഇനി നിങ്ങള്‍ക്ക് ഒരു ദിവസം 25 ശ്രമങ്ങളുടെ പരിധി ഉണ്ടായിരിക്കും. ഒരു ഇടപാടിന്റെ സ്റ്റാറ്റസ് പരിശോധിക്കാന്‍ നിങ്ങള്‍ക്ക് 3 ശ്രമങ്ങള്‍ മാത്രമേ ഉണ്ടാകൂ, ഓരോ ചെക്കിനും ഇടയില്‍ 90 സെക്കന്‍ഡ് കാത്തിരിപ്പ് കാലയളവ് ഉണ്ടായിരിക്കും. ‘പെന്‍ഡിംഗ്’ അല്ലെങ്കില്‍ ‘പ്രോസസ്സിംഗ്’ എന്ന് കാണിക്കുന്നതിന് പകരം നിമിഷങ്ങള്‍ക്കുള്ളില്‍ യഥാര്‍ത്ഥ പേയ്മെന്റ് സ്റ്റാറ്റസ് പ്രദര്‍ശിപ്പിക്കണം എന്നത് നിര്‍ബന്ധമാക്കി.