എടവക ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മാനന്തവാടി ഗവ കോളേജ് ഡിജിറ്റല്‍ തിയറ്ററില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. എല്‍ എസ് എസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ദ്വാരക എ യു പി സ്‌കൂള്‍, യു എസ് എസ് പരീക്ഷയില്‍മികച്ച വിജയം കരസ്ഥമാക്കിയ കല്ലോടി സെന്റ് ജോസഫ് യു പി സ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ കൂടുതല്‍ എ പ്ലസ് കരസ്ഥമാക്കിയ ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്കുംഎസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കൈവരിച്ച മുഴുവന്‍ ഹൈസ്‌കൂളുകള്‍ക്കും മെമന്റോ നല്‍കി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ സുധാകരന്‍,ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അയാത്ത്,വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് തോട്ടത്തില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം പി വത്സന്‍, ലിസി ജോണ്‍, ഷില്‍സന്‍ മാത്യു, ബി പി സികെ കെ സുരേഷ്, മാനന്തവാടി ഗവ കോളേജ് പ്രിന്‍സിപ്പള്‍ അബ്ദുല്‍ സലാം, എടവക ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ കെ അസീസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജംഷീറ ശിഹാബ്, സി.സി സുജാത, ഷറഫുന്നിസ, സുമിത്ര ബാബു, സിആര്‍സിസിമാരായ ലസ്‌ന, ജോഹില, അധ്യാപികയായ വനജ, ഇംപ്ലിമെന്റിങ് ഓഫീസര്‍ ടി പി വില്‍സണ്‍, പി ഇ സി കണ്‍വീനര്‍ ജോസ് പള്ളത്ത് എന്നിവര്‍ സംസാരിച്ചു.

ജില്ലയിലെ അഞ്ചാമത് മാ കെയര്‍ സെന്റര്‍ പിണങ്ങോട് ആരംഭിച്ചു.
ജില്ലയിലെ അഞ്ചാമത് മാ കെയര്‍ സെന്റര്‍ പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂളില്‍ ആരംഭിച്ചു. സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കാനാണ് പൊതുവിദ്യാലയങ്ങളില്‍ മാ കെയര്‍ കിയോസ്‌കുകള്‍ ആരംഭിക്കുന്നത്. ഉപയോഗിക്കാതെയുള്ള ക്ലാസ് മുറികളിലും മാ