വായ്പയെടുത്ത ആൾ മരിച്ചാൽ തിരിച്ചടവ് എങ്ങനെ? ബാധ്യത ആർക്ക്? ബാങ്കിംഗ് നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം

സാധാരണയായി ഭവന വായ്പകൾക്ക് ഒക്കെ സഹ വായ്പക്കാരൻ ഉണ്ടാകാറുണ്ട്. ഇങ്ങനെ സഹ വായ്പക്കാരൻ ഉണ്ടെങ്കില്‍ സ്വാഭാവികമായും വായ്പയുടെ ബാധ്യത അയാള്‍ ഏറ്റ്എടുക്കെണ്ടി വരും. അതുപോലെ ഒരു വായ്പയ്ക്ക് ജാമ്യം നിന്നിട്ടുണ്ടെങ്കില്‍ ആ വ്യക്തിയും വായ്പ തിരിച്ചടയ്ക്കാൻ ബാധ്യസ്തനാകും.

ഇനി സഹ-വായ്പക്കാരനോ ജാമ്യക്കാരനോ ഇല്ലാത്ത വായ്പ ആണെങ്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഈ വയ്പ തിരിച്ചെടുക്കുക അയാളുടെ നിയമപരമായിട്ടുള്ള അവകാശികളില്‍ നിന്നായിരിക്കും. അല്ലെങ്കില്‍, നിയമപരമായ അവകാശിയുടെ പാരമ്ബര്യ സ്വത്തുക്കളില്‍ നിന്നാകാം. അവകാശികള്‍ക്ക് കുടിശ്ശിക അടയ്ക്കുന്നതിന് പാരമ്ബര്യമായി ലഭിച്ച ആസ്തികള്‍ ഉപയോഗിക്കാൻ നിർബന്ധിതരായേക്കാം.

വായ്പ സംരക്ഷണ ഇൻഷുറൻസിന്റെ പ്രാധാന്യം ഇത്തരം സാഹചര്യങ്ങളിലാണ് മനസ്സിലാക്കാൻ കഴിയുക. ഇൻഷുറൻസ് ഉണ്ടെങ്കില്‍ കടം വാങ്ങുന്നയാള്‍ മരിച്ചാല്‍ കവറേജ് ലഭിക്കും. അത്തരമൊരു പരിരക്ഷ ഉണ്ടെങ്കില്‍, കുടുംബത്തിനും ആസ്തിക്കും ഒന്നും സംഭവിക്കുകയില്ല. ഭവന വായ്പകള്‍ക്കാണ് പ്രധാനമായും ഇത്തരത്തിലുള്ള ഇൻഷുറൻസ് ലഭിക്കുന്നത്.

കാര്യങ്ങളുടെ കിടപ്പുവശം ഇങ്ങെയായതിനാല്‍ തന്നെ ഒരു വായ്പയില്‍ ഒപ്പിടുന്നതിന് മുൻപ് എന്താണ് നിങ്ങളുടെ റോള്‍ എന്ന് കൃത്യമായി അറിയണം.

സ്പോട്ട് അഡ്മിഷൻ

നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.

റേഷൻ വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക്) കാർഡിന് 5 കിലോഗ്രാം അരിയും എൻപിഎസ് (നീല) കാർഡിന് 10 കി. ഗ്രാം അരിയും അധിക വിഹിതമായും എൻപിഎൻഎസ് (വെള്ള) കാർഡിന് സാധാരണ വിഹിതമായി 15 കി.ഗ്രാം

അപേക്ഷ ക്ഷണിച്ചു.

ജില്ലാ പട്ടികജാതി/ പട്ടികവർഗ മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘത്തിൻ്റെ (പ്രിയദർശിനി ട്രാൻസ്പോർട്ട്) ഉടമസ്ഥതയിലുള്ള കെ എൽ 12 ഇ 4657 സ്റ്റേജ് ക്യാരേജ് ബസ്സ് അറ്റകുറ്റപ്പണി നടത്തി ലീസ് അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നതിന് അപേക്ഷ

ലേലം

കൽപറ്റ ജനറൽ ആശുപത്രിയിലെ കെ എൽ -01- എ വൈ 9662 മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ടെൻഡറുകൾ ഓഗസ്റ്റ് എട്ട് ഉച്ച ഒന്ന് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ ഓഫീസുമായി

ലോക സൗഹൃദ ദിനം; ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എസ് വിദ്യാർത്ഥികൾ

ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എച്ച്എസ് വിദ്യാർത്ഥികൾ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെയെന്ന സന്ദേശവുമായി സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വിദ്യാർത്ഥികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറുകയായിരുന്നു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഒരു കോടി

എച്ച്ഐവി, എയ്ഡ്സ് ബോധവത്കരണ സന്ദേശവുമായി റെഡ് റൺ മാരത്തോൺ മത്സരം

അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കായി റെഡ് റൺ മാരത്തോൺ മത്സരം സംഘടിപ്പിച്ചു. എച്ച്ഐവി, എയ്ഡ്സിനെ കുറിച്ച് യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.