ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാല്‍ വ്യക്തിഗത വായ്പകളും ഗൂഗിള്‍ പേയിലൂടെ ലഭിക്കും. വിവിധ ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇത് സാധ്യമാവുന്നത്.
ബാങ്കില്‍ എത്തി അനവധി രേഖകള്‍ സമർപ്പിക്കാതെ പെട്ടെന്ന് ലഭിക്കുന്ന വായ്പകളെയാണ് ആളുകള്‍ പരിഗണിക്കുന്നത്. അതിനാല്‍ ഗൂഗിള്‍പേ വായ്പകള്‍ക്ക് ജനപ്രീതി വർദ്ധിക്കുന്നുണ്ട്. എന്നാല്‍ ഇതിലൂടെ വാഗ്ദാനം ചെയ്യുന്ന വായ്പകള്‍ക്ക് പ്രതിവർഷം ഏകദേശം 11.25% മുതല്‍ പലിശ നിരക്ക് ആരംഭിക്കുന്നു. അതായത് 30,000 രൂപ മുതല്‍ 12,00,000 ലക്ഷം വരെയുള്ള വ്യക്തിഗത വായ്പകള്‍ ഉറപ്പാക്കാം.
വായ്പാ ഫോം സമർപ്പിക്കുന്നതിനു മുന്നേ നിങ്ങള്‍ നിങ്ങളുടെ ‘കെവൈസി വിശദാംശങ്ങള്‍ സമർപ്പിക്കണം. അതിനു ശേഷം വായ്പാ അംഗീകാരം നേടി മണിക്കൂറുകള്‍ക്കുള്ളില്‍ വായ്പ വിതരണം ചെയ്യും. എങ്കിലും ഇത്തരം മാർഗങ്ങളിലൂടെ വായ്പ എടുക്കുന്നതിന് അതിന്റേതായ അപകടസാധ്യതകളുണ്ടെന്ന് ഓർമ്മിക്കുക.
നിരക്ക് ഉറപ്പാക്കാൻ സാധിക്കും.
ഇതിനു പുറമേ, നിങ്ങള്‍ക്ക് സ്ഥിരമായ ഒരു വരുമാന സ്രോതസ്സും ഉണ്ടായിരിക്കണം.
പലിശ നിരക്കും കാലാവധിയും: വായ്പാ കാലാവധി ആറ് മാസം മുതല്‍ അഞ്ച് വർഷം വരെയാണ്. ഈ കാലാവധിയില്‍ ഇഎംഐ അടിസ്ഥാനമാക്കിയാണ് തിരിച്ചടവ് നടത്തുന്നത്. വായ്പ നല്‍കുന്നവരെ ആശ്രയിച്ച് പലിശ നിരക്കില്‍ വ്യത്യാസം വരും. ചില വായ്പകള്‍ 11.25% മുതല്‍ ആരംഭിക്കുമെങ്കില്‍ മറ്റു ചിലത് 13.99% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഈടാക്കുന്നു. ഒരു സാധാരണ വായ്പാ പലിശയേക്കാള്‍ ഈ വായ്പകളുടെ പലിശ കൂടുതലാണ്. അതിനാല്‍ ഗൂഗിള്‍ പേ വഴി വായ്പ എടുക്കുമ്ബോള്‍ പലിശ നിരക്കിനെ കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം.വായ്പ എടുക്കുമ്ബോള്‍ അതില്‍ മറഞ്ഞിരിക്കുന്ന പ്രോസസ്സിംഗ് ചാർജുകളോ പ്രീപേയ്മെന്റ് പെനാല്‍റ്റി ഫീസുകളോ ഉണ്ടായിരിക്കാം. അതിനാല്‍ ഏതെങ്കിലും പ്രത്യേക വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്ബ് അത്തരം ചാർജുകളെ കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ നിങ്ങളുടെ പോക്കറ്റില്‍ നിന്നും അമിതമായി പണം നഷ്ടം വന്നേക്കാം.
അപകടസാധ്യതകള്‍: കുറഞ്ഞ സമയത്തിനുള്ളില്‍ കുറഞ്ഞ രേഖകള്‍ സമർപ്പിച്ച് ലഭിക്കുന്ന വായ്പകളോടാണ് ആളുകള്‍ക്ക് നിലവില്‍ താത്പര്യം. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ലഭിക്കുന്ന വായ്പകള്‍ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം ഉയർന്ന പലിശയും, അമിത ചാർജുകളും നല്‍കേണ്ടി വരുമെന്ന് ഓർമിക്കുക. അതിനാല്‍ വായ്പക്ക് അപേക്ഷിക്കുന്നതിനു മുന്നേ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായി വിലയിരുത്തിയ ശേഷം മാത്രം മുന്നോട്ട് നീങ്ങുക.