സാധാരണയായി ഭവന വായ്പകൾക്ക് ഒക്കെ സഹ വായ്പക്കാരൻ ഉണ്ടാകാറുണ്ട്. ഇങ്ങനെ സഹ വായ്പക്കാരൻ ഉണ്ടെങ്കില്‍ സ്വാഭാവികമായും വായ്പയുടെ ബാധ്യത അയാള്‍ ഏറ്റ്എടുക്കെണ്ടി വരും. അതുപോലെ ഒരു വായ്പയ്ക്ക് ജാമ്യം നിന്നിട്ടുണ്ടെങ്കില്‍ ആ വ്യക്തിയും വായ്പ തിരിച്ചടയ്ക്കാൻ ബാധ്യസ്തനാകും.
ഇനി സഹ-വായ്പക്കാരനോ ജാമ്യക്കാരനോ ഇല്ലാത്ത വായ്പ ആണെങ്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഈ വയ്പ തിരിച്ചെടുക്കുക അയാളുടെ നിയമപരമായിട്ടുള്ള അവകാശികളില്‍ നിന്നായിരിക്കും. അല്ലെങ്കില്‍, നിയമപരമായ അവകാശിയുടെ പാരമ്ബര്യ സ്വത്തുക്കളില്‍ നിന്നാകാം. അവകാശികള്‍ക്ക് കുടിശ്ശിക അടയ്ക്കുന്നതിന് പാരമ്ബര്യമായി ലഭിച്ച ആസ്തികള്‍ ഉപയോഗിക്കാൻ നിർബന്ധിതരായേക്കാം.
വായ്പ സംരക്ഷണ ഇൻഷുറൻസിന്റെ പ്രാധാന്യം ഇത്തരം സാഹചര്യങ്ങളിലാണ് മനസ്സിലാക്കാൻ കഴിയുക. ഇൻഷുറൻസ് ഉണ്ടെങ്കില്‍ കടം വാങ്ങുന്നയാള്‍ മരിച്ചാല്‍ കവറേജ് ലഭിക്കും. അത്തരമൊരു പരിരക്ഷ ഉണ്ടെങ്കില്‍, കുടുംബത്തിനും ആസ്തിക്കും ഒന്നും സംഭവിക്കുകയില്ല. ഭവന വായ്പകള്‍ക്കാണ് പ്രധാനമായും ഇത്തരത്തിലുള്ള ഇൻഷുറൻസ് ലഭിക്കുന്നത്.
കാര്യങ്ങളുടെ കിടപ്പുവശം ഇങ്ങെയായതിനാല്‍ തന്നെ ഒരു വായ്പയില്‍ ഒപ്പിടുന്നതിന് മുൻപ് എന്താണ് നിങ്ങളുടെ റോള്‍ എന്ന് കൃത്യമായി അറിയണം.