ബിഗ് ബോസ് മലയാളം സീസൺ 7നിൽ മത്സരാർത്ഥികൾ ആയി മലയാളി ലെസ്ബിയൻ കപ്പിളും; ആദില – നൂറ ജോഡികളുടെ കഥ ഇങ്ങനെ…

ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ ഒന്നിച്ച്‌ മത്സരിക്കാനെത്തിയിരിക്കുകയാണ് ആദില നസ്റിനും നൂറ ഫാത്തിമയും. ലെസ്ബിയൻ പങ്കാളികളായ ഇരുവരും നേരത്തെ വലിയ വാർത്താ പ്രാധാന്യം നേടിയവരാണ്. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ആദിലയും നൂറയും ഒരുമിച്ച്‌ ജീവിക്കുന്നത്. ഇതിന് വേണ്ടി നിയമപോരാട്ടം നടത്തേണ്ടി വന്നവരാണിവർ. ഇപ്പോഴും കുടുംബം തങ്ങളെ അംഗീകരിക്കുന്നില്ലെന്ന് ഇൻട്രോ വീഡിയോയില്‍ നൂറ പറയുന്നുണ്ട്.

ഇരുവർക്കും വീട്ടുകാരില്‍ നിന്ന് നേരിടേണ്ടി വന്ന ഉപദ്രവങ്ങള്‍ ചെറുതല്ല. പ്രത്യേകിച്ചും നൂറയെ കുറേക്കാലം വീട്ടുകാർ വീട്ടിനുള്ളില്‍ പൂട്ടിയിട്ടിരുന്നു. ആദില ഹേബിയസ് കോർപ്പസ് ഹർജി നല്‍കിയാണ് നൂറയെ വിടുന്നത്. പ്രണയത്തെക്കുറിച്ചും നേരിട്ട പ്രതിബന്ധങ്ങളെക്കുറിച്ചും നേരത്തെ ചില അഭിമുഖങ്ങളില്‍ ഇരുവരും സംസാരിച്ചിരുന്നു.

പ്ലസ് വണ്ണില്‍ പഠിക്കുമ്ബോഴാണ് ഇരുവരും ആദ്യമായി കാണുന്നത്. തുടക്കത്തില്‍ ഞങ്ങള്‍ റിലേഷൻഷിപ്പിലല്ലായിരുന്നു. സുഹൃത്തുക്കളായിരുന്നു. പ്ലസ് ടു എത്തിയപ്പോളാണ് ഞങ്ങള്‍ തമ്മില്‍ സ്പാർ‌ക്ക് ഉണ്ടെന്ന് മനസിലാകുന്നത്. ഒന്നു കൂടി ക്ലോസ് ആയി. പരസ്പരം മനസിലാക്കാൻ തുടങ്ങി. എന്റെ ഐഡന്റിറ്റി എനിക്ക് അപ്പോള്‍ മനസിലായി. പ്രത്യേക ഇഷ്ടം ആദിലയോട് തനിക്ക് തോന്നിയിരുന്നെന്ന് ഫാത്തിമ നൂറ അന്ന് വ്യക്തമാക്കി.

പാരന്റ്സ് എന്നെ നിർബന്ധിച്ച്‌ അവരുടെ സുഹൃത്തിന്റെ വീട്ടില്‍ കൊണ്ട് പോയി. ഇസ്ലാമിക് പരമായ കൗണ്‍സിലിംഗ് തന്ന് മനസ് മാറ്റാൻ ശ്രമിച്ചിട്ടുണ്ട്. ആദിലയെ കോണ്‍ടാക്‌ട് ചെയ്യാൻ പറ്റുന്നില്ലായിരുന്നെന്ന് ആദില അന്ന് ഓർത്തു. ആദില ഹേബിയസ് കോർപ്പസ് ഹർജി നല്‍കിയതോടെ വീട്ടുകാർക്ക് നൂറയെ വിട്ട് നല്‍കേണ്ടി വരികയായിരുന്നു.ഞങ്ങള്‍ രണ്ട് പേരെയും സൗദിയിലേക്ക് കൊണ്ട് പോകാനായിരുന്നു അവരുടെ നീക്കം. ഞങ്ങള്‍ക്ക് താല്‍പര്യമില്ലായിരുന്നെന്നും ഫാത്തിമ നൂറ അന്ന് ഓർത്തു.

പാരന്റ്സിന്റെ ഭാഗത്ത് നിന്നും ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടുണ്ട്. മുന്നോട്ട് പോകില്ലെന്ന് പറഞ്ഞിട്ടും ഞങ്ങള്‍ക്ക് പറ്റുമെന്ന് വിശ്വാസമുണ്ടായിരുന്നു.പ്ലസ് ടുവില്‍ വെച്ചാണ് ഞങ്ങളുടെ റിലേഷൻഷിപ്പ് വീട്ടുകാർ അറിയുന്നത്. ബോർഡ് എക്സാം കഴിഞ്ഞിരിക്കുന്ന സമയം. ഞങ്ങളുടെ ഉമ്മമാർ ഫ്രണ്ട്സായിരുന്നു. ഹോസ്റ്റലില്‍ നിന്ന് പഠിക്കാമെന്നൊക്കെ ഞങ്ങള്‍ പ്ലാൻ ചെയ്തിരുന്നു. ഞങ്ങളുടെ ഫാമിലിയും ഫ്രണ്ട്സായിരുന്നു. പെട്ടെന്ന് റിലേഷൻഷിപ്പ് പിടിച്ചപ്പോള്‍ എനിക്ക് ഇവളില്ലാതെയോ അവള്‍ക്ക് ഞാനില്ലാതെയോ പറ്റില്ലെന്ന് മനസിലായി.

ഡിഗ്രി കഴിഞ്ഞ് എന്തെങ്കിലും ജോലി ശരിയാക്കിയിട്ട് വീട്ടില്‍ നിന്നിറങ്ങാം എന്ന് ഞങ്ങള്‍ പറഞ്ഞു. പ്ലസ് ടുവില്‍ പഠിക്കുമ്ബോള്‍ ഞങ്ങള്‍ വളരെ പൊസസീവ് ആയിരുന്നു. ജൂനിയേർസുമായി നല്ല കമ്ബനിയായിരുന്നു. അവർ വന്ന് ഞങ്ങളുടെ സമയം കളയുമ്ബോള്‍ ബുദ്ധിമുട്ട് തോന്നിയിരുന്നു. ഇതുവരെയുള്ള ഫ്രണ്ട്ഷിപ്പില്‍ അങ്ങനെ തോന്നിയിരുന്നില്ല. പിന്നെ കോണ്‍ടാക്‌ട് അവർ പിടിച്ചപ്പോള്‍ സംഗതി സീരിയസാണെന്ന് മനസിലായെന്ന് ആദില ഓർത്തു.ഒരു പ്രാവശ്യം ചാറ്റ് പിടിച്ചപ്പോള്‍ ഉമ്മയോട് എനിക്ക് ആണുങ്ങളോട് ആകർഷണം തോന്നുന്നില്ലെന്ന് പറഞ്ഞു. നിനക്കെന്തിനാടീ ആണുങ്ങളോട് ആകർഷണം തോന്നിയാൽ എന്നാണ് എന്നോട് ചോദിച്ചത്.

അവർ മനസിലാക്കാനല്ല നോക്കിയത്. അവരുടെ സാഹചര്യം കൊണ്ടായിരിക്കുമെന്നും ആദില പറഞ്ഞു. ഞങ്ങളുടെ ചാറ്റ് കുറേ വട്ടം പിടിച്ചതാണ്. അതിലൂടെ തന്നെ എന്റെ ഐഡന്റിറ്റി സഹോദരിമാർക്കെല്ലാം മനസിലായതാണ്. പക്ഷെ അവരുടെ ഭാഗത്ത് നിന്നും യാതൊരു സപ്പോർട്ടും ഉണ്ടായില്ലെന്ന് അന്ന് നൂറയും പറഞ്ഞു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.