തരിയോട്: ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ പതിനഞ്ചാം എസ്.പി.സി ദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളിൽ നിയമവ്യവസ്ഥയോടുള്ള ബഹുമാനം വളർത്തുവാനും, സുരക്ഷിതമായ സ്കൂൾ പരിസ്ഥിതി ഉണ്ടാക്കുവാനും, കായികവും മാനസികവുമായ വികാസം നൽകുവാനും, സാമൂഹ്യ തിൻമകൾക്കെതിരെ പോരാടാനുമുള്ള പരിശീലനം നൽകുന്നതിനായി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന എസ്.പി.സി. പദ്ധതി ആരംഭിച്ചത് 2010 ഓഗസ്റ്റ് 2-ാം തീയതി ആയിരുന്നു. സ്കൂൾ അങ്കണത്തിൽ ചേർന്ന പ്രത്യേക അസംബ്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പ്രസംഗ മത്സരം , പതിപ്പ് പ്രകാശനം, എസ്. പി. സി. ഗീതാവിഷ്കാരം, ക്വിസ് മത്സരം,,പത്ത് പ്രതിജ്ഞകൾ ചൊല്ലൽ, തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പി. ടി. എ. പ്രസിഡന്റ് ബെന്നി മാത്യം അധ്യക്ഷത വഹിച്ചു. പടിഞ്ഞാറത്തറ എസ്.ഐ. മുഹമ്മദലി
കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വിജയൻ തോട്ടുങ്ങൽ , പ്രധാനാധ്യാപിക ഉഷ കുനിയിൽ, പ്രിൻസിപ്പൽ രാധിക ടീച്ചർ,ബാബു തൊട്ടിയിൽ, മറിയം മഹ്മൂദ്, പി.കെ. സത്യൻ, കെ.വി.രാജേന്ദ്രൻ, ബിന്ദു വർഗീസ്, ജെസി ബാബു, അഖിലേഷ് , എന്നിവർ നേതൃത്വം നൽകി.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.