കൽപ്പറ്റ: ചുരം യാത്രാക്കുരുക്കിന് ശാശ്വത പരിഹാരംകാണാൻ സംസ്ഥാനസർക്കാർ തയ്യാറാകണമെന്ന് കെ പി സി സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ചുരം നവീകരണവും ചുരത്തിലെ ഗതാഗത നിയന്ത്രണവും ജലരേഖയായി മാറുകയാണ്.വാഹനങ്ങൾ കുടുങ്ങിയാൽ മാറ്റാൻ സംവിധാനമുണ്ടാകുമെന്ന് പറഞ്ഞതല്ലാതെ ഒന്നും നടക്കുന്നില്ല. ദീർഘദൂര യാത്രക്കാരും പരീക്ഷകൾക്കും ജോലിക്കുമായി ചുരമിറങ്ങുന്നവരും ഉദ്ദേശിച്ച സമയത്ത് ലക്ഷ്യസ്ഥാനത്തെത്താൻ കഴിയാതെ വലയുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. രണ്ടു ജില്ലകളിലെയും കളക്ടർമാരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കാൻ അധികൃതർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.കലാഭവൻ നവാസിന്റെയും പ്രൊഫസർ എംകെ സാനുമാഷുടെയും നിര്യാണത്തിൽ യോഗം അനുശോചിച്ചു.പ്രസിഡന്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു. സുന്ദർരാജ് എടപ്പെട്ടി, ആയിഷപളളിയാലിൽ, വിനോദ് തോട്ടത്തിൽ ,വന്ദന ഷാജു ,പ്രഭാകരൻ സി എസ്, ഗിരിജ സതീഷ് ,ശ്രീജ ബാബു, ബെന്നി വട്ടപ്പറമ്പിൽ,എൻ അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







