തലപ്പുഴ: തലപ്പുഴ എസ്.ഐ ടി.അനീഷിൻ്റെ നേതൃത്വത്തിൽ ബോയ്‌സ് ടൗണിൽ
നടത്തിയ വാഹന പരിശോധനയിൽ ഏഴു ലിറ്റർ ചാരായവുമായി രണ്ടു കർണാ ടക സ്വദേശികൾ പിടിയിലായി. വീരാജ്പേട്ട കുടക് ബഡഗരകേരി ബല്ലിയമടേ രിയ ഹൗസിൽ ബി.കെ. ബാനു (53), ബല്ലിയമടേരിയ ഹൗസിൽ ബി.കെ. സമ്പത്ത് (50) എന്നിവരേയാണ് അറസ്റ്റു ചെയ്‌തത്. മിനറൽ വാട്ടറിൻ്റെ കുപ്പികളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയി ലെടുത്തു. കൊട്ടിയൂർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേ ചായ കുടിക്കാനാ യി ചുരം വളവിൽ വാഹനം നിർത്തിയപ്പോൾ അടുത്തെത്തിയ ആൾ അയ്യായി രം രൂപ വാങ്ങി ചാരായം നൽകിയെന്നാണ് പിടിയിലായവർ പോലീസിനു നൽ കിയ മൊഴി. ഇതുസംബന്ധിച്ചു വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അറസ്റ്റു ചെയ്‌തവരെ അടുത്ത ദിവസം കോടതിയിൽ ഹാജരാ ക്കുമെന്നും പോലീസ് പറഞ്ഞു. അഡീഷണൽ എസ്ഐ പി.കെ. പ്രകാശൻ, എഎസ്ഐ റോയ് തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.പി. റിയാൻ, സിവിൽ പോലീസ് ഓഫീസർ ടി.എസ്. വിനീത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്
കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp






