കൽപ്പറ്റ: ‘ഒരിറ്റു ശ്രദ്ധ; ഒരുപാടായുസ്സ് ‘എന്ന ആപ്ത വാക്യവുമായി ക്ലബ്ബ് അംഗങ്ങൾക്ക് വേണ്ടി റോഡ് സുരക്ഷ പഠന കളരിയും സാമൂഹ്യ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി നിർമാർജ്ജന കർമ്മ പരിപാടികളും കാര്യക്ഷമമാക്കും വിധം ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം മുട്ടിൽ യംങ് മെൻസ് & പ്രതിഭ ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ തീരുമാനിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ഇ. പുഷ്പാനന്ദകുമാറിന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗം ഗ്രാമപഞ്ചായത്തംഗം കുഞ്ഞഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. റാഫ് വയനാട് ജില്ലാ പ്രസിഡണ്ട് ഫാരിസ് മുഹമ്മദ് സൈൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി സജി മണ്ഡലത്തിൽ വിഷയാവതരണം നിർവ്വഹിച്ചു. പി കൃഷ്ണൻ,സുനിൽ മുട്ടിൽ,എംപി ജോർജ്,ബാബു തോമസ്,സജിത അനിൽ, ദേവകുമാർ,ജോസ് പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി എം കെ ജയിംസ് സ്വാഗതം പറഞ്ഞു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്