മാനന്തവാടി: ചത്തിസ്ഗഡിൽ രണ്ട് കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പോലീസിന്റെയും ഭരണകൂടത്തിന്റെയും നെറിവില്ലായ്ക്കമയ്ക്ക് എതിരെ പ്രതിഷേധ ജ്വാല തീർത്ത് മാനന്തവാടിയിൽ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ. ഭീകരതയെയും, മൗലീകാവകാശ ലംഘനങ്ങളെയും അപലപിക്കുവാനും തള്ളിപ്പറയുവാനും കന്യാസ്ത്രീകൾക്ക് നീതിലഭിക്കുവാനും ഇനിയൊരു അതിക്രമം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും മാനന്തവാടി ഗാന്ധിപ്പാർക്കിൽ നടന്ന പ്രതിഷേധ ജ്വാല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാനന്തവാടി എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ്
‘പ്രതിഷേധ ജ്വാല’ എന്ന പേരിൽ പ്രതിഷേധ സമ്മേളനം നടത്തിയത്. വൈദീകരും കന്യാസ്ത്രീകളും വിശ്വാസികളും അടക്കം നൂറുകണക്കിനാളുകൾ പ്രതിഷേധ ജ്വാലയിൽ പങ്കു ചേർന്നു. എക്യുമെനിയ്ക്കൽ ക്രിസ്ത്യൻ ഫോറം പ്രസിഡന്റ് ഫാ. വില്യം രാജൻ പ്രതിഷേധ ജ്വാല തെളിയിച്ചു. മിജാർക്ക് ഏഷ്യൻ പ്രതിനിധി ജോസ് പള്ളത്ത് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഫാ. സോണി വാഴകാട്ട്, ഇസിഎഫ് മുൻ പ്രസിഡന്റ് ഫാ. റോയി വലിയപറമ്പിൽ, ഫാ. കോശി ജോർജ്, ജോ. സെക്രട്ടറി കെ.എം. ഷിനോജ്, ട്രഷറർ എം.കെ. പാപ്പച്ചൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ റോജസ് മാർട്ടിൻ, ഫാ. വർഗീസ് മറ്റമന എന്നിവർ സംസാരിച്ചു.

കേരള പോലീസ് അസോസിയേഷൻ ബിപിൻ സണ്ണി പ്രസിഡണ്ട് ഇർഷാദ് മുബാറക്ക് സെക്രട്ടറി
കൽപ്പറ്റ: കേരള പോലീസ് അസോസിയേഷൻ്റെ 2025-27 വർഷത്തേക്കുള്ള വയനാട് ജില്ലാ പ്രസിഡണ്ടായി ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിപിൻ സണ്ണിയെയും സെക്രട്ടറിയായി വൈത്തിരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ്