സമസ്ത @ 100 കമ്പളക്കാട് റെയ്ഞ്ചിൽ 101 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി

കമ്പളക്കാട്:
ലോകത്തെവിടെയും കാണാത്ത ഇസ് ലാമിക ചൈതന്യവും സമാധാനവും സൗഹൃദവും കേരളത്തിൽ നിലനിർത്തുന്നതിൽ സമസ്ത വഹിച്ച പങ്ക് മഹത്തരമാണെന്നും ഒരു നൂറ്റാണ്ടായി തുടരുന്ന ഉലമാ ഉമറാ കൂട്ടായ്മയും പരസ്പര ബഹുമാനവുമാണ് അതിന് നിമിത്തമെന്നും ആ ബന്ധം സുദൃഢമായി തുടരണമെന്നും മഹല്ല് ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി പറഞ്ഞു. ഫെബ്രുവരിയിൽ കാസർഗോഡ് നടക്കുന്ന സമസ്ത 100-ാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ റെയ്ഞ്ച് തല സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ടി.വി അബ്ദുറഹ് മാൻ ഫൈസി അദ്ധ്യക്ഷനായി. കെ.ടി ഹംസ മുസ്‌ലിയാർ, സംഷാദ് മരക്കാർ മുഖ്യാഥിതികളായി. എസ്. മുഹമ്മദ് ദാരിമി മുഖ്യ പ്രഭാഷണവും ഇബ്റാഹിം ഫൈസി പേരാൽ പ്രമേയ പ്രഭാഷണവും നടത്തി. പി ഹനീഫ് ഹാജി , കെ.കെ മമ്മൂട്ടി, നെല്ലോളി കുഞ്ഞമ്മദ് , സിദ്ദീഖ് മാസ്റ്റർ, എം.കെ ശമീർ , എ.കെ സുലൈമാൻ മൗലവി , പി.സുബൈർ, അബ്ദുൽ ഖാദർ മടക്കിമല , ഉവൈസ് വാഫി , ശിഹാബ് ഖാസിമി, എം.കെ ഷമീർ , അശ്റഫ് ദാരിമി, മുഹമ്മദ് കുട്ടി ഹസനി, ഷാജഹാൻ ഫൈസി , പി. ഇബ്റാഹിം മൗലവി, മുജീബ് റഹ് മാൻ ചെങ്കോട്ട , അനസ് വാഫി സംബന്ധിച്ചു. ഹാരിസ് ബാഖവി സ്വാഗതവും ഖാസിം ദാരിമി നന്ദിയും പറഞ്ഞു

സംഘാടക സമിതി ഭാരവാഹികൾ
പോള ഇബ്റാഹിം ദാരിമി, എസ്. മുഹമ്മദ് ദാരിമി, കെ.കെ അഹ് മദ് ഹാജി , പി സി ഇബ്റാഹിം ഹാജി, വി.പി ശുക്കൂർ ഹാജി കോരൻകുന്നൻ മമ്മൂട്ടി ( മുഖ്യ രക്ഷാധികാരികൾ) ടി.വി അബ്ദുറഹ് മാൻ ഫൈസി ( ചെയർ) കെ. മുഹമ്മദ് കുട്ടി ഹസനി (വർ ചെയർ) വി കുഞ്ഞബ്ദുള്ള ഹാജി, കാവുങ്ങൽ മൊയ്തുട്ടി, കാട്ടി ഗഫൂർ,
ചോലേരി അമ്മത്, മുണ്ടോളി മോയിൻ , എ.കെ സുലൈമാൻ മൗലവി, മൊയ്തുട്ടി മാസ്റ്റർ, സുലൈമാൻ ബാഖവി, ജലീൽ ഫൈസി , പി. ഹനീഫ് ഹാജി , പി.പി ഖാസിം ഇ.ടി ഹംസ ഹാജി (വൈസ് ചെയർ) സി.പി ഹാരിസ് ബാഖവി (ജനറൽ കൺവീനർ) പി. ഇബ്റാഹിം മൗലവി ( വർ കൺ) അബ്ബാസ് വാഫി, റഫീഖ് തോപ്പിൽ, ശാഫി ഫൈസി, ഷാജഹാൻ ഫൈസി , റശീദ് ദാരിമി, കെ.ടി റസാഖ്, കെ.സിദ്ദീഖ് മാസ്റ്റർ , അനസ് വാഫി, ഇ.സി ജാഫർ (ജോ. കൺ) പി.ടി അശ്റഫ് ഹാജി (ട്രഷറർ) ശംസുദ്ദീൻ വാഫി , മുജീബ് ചെങ്കോട്ട ( പബ്ലിസിറ്റി)നെല്ലോളി കുഞ്ഞമ്മദ് , എം.കെ ശമീർ ( ഫൈനാൻസ്) എന്നിവർ ഭാരവാഹികളായി
റെയ്ഞ്ചിലെ മാനേജ് മെൻ്റ് പ്രസിഡണ്ട് , സെക്രട്ടറി, ട്രഷറർ ഖത്തീബ് ,എസ്.എം.എഫ്, എസ്.കെ.എം.എം.എം.എ,എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് , എസ്.ബി.വി ഭാരവാഹികൾ അടങ്ങിയ 101 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്.

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്

കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു.

പനമരം: ഇന്നലെ പനമരം പുഴയിൽ മുങ്ങി മരിച്ചയാളെ തിരിച്ച റിഞ്ഞു. കോഴിക്കോട് ഈങ്ങാപ്പുഴ കുറുങ്ങരുകണ്ടി ഉന്നതിയി ലെ രാമന്റെ മകൻ ഷരുൺ കെ.കെ (24) ആണ് മരിച്ചത്.ഇയാൾ നെല്ലിയമ്പം ഉന്നതിയിലെ ചന്ദ്രൻ എന്ന വ്യക്തിയുടെ

ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക‌ മരിച്ചു.

പിണങ്ങോട്: ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരി ചികിത്സയിലിരിക്കെ മരിച്ചു. കൽപ്പറ്റ ലിയോ ആശുപത്രി ജീവനക്കാരി പിണങ്ങോട് ശ്രീനിലയം പ്രമീള ( 52) ആണ് മരിച്ചത്. ഏപ്രിൽ 9 ന് രാവിലെ കൽപ്പറ്റ

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.