മാനന്തവാടി: ഇന്ത്യൻ പൗരന്റെ അടിസ്ഥാന അവകാശങ്ങളെ വിധ്വംസിച്ച് വർഗീയ ശക്തികൾ നിയമങ്ങൾ കയ്യാളുമ്പോൾ ഭാരതത്തിന്റെ മതേതരത്വത്തിന് മുറിവേൽക്കുകയാണെന്നും നിതിന്യായ വ്യവസ്ഥകളെ നിയന്ത്രിച്ച് നിയമങ്ങൾ ദുർവ്യഖ്യാനം ചെയ്യുമ്പോൾ മതേതരത്വം ഇന്ത്യയിൽ നഷ്ടമാകുകയാണെന്നും ബിഷപ്പ് മാർ അലക്സ് താരാമംഗലം പറഞ്ഞു.
എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടിയിൽ നടത്തിയ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. എക്യുമെനിയ്ക്കൽ ക്രിസ്ത്യൻ ഫോറം പ്രസിഡന്റ് ഫാ. വില്യം രാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫാ. സോണി വാഴകാട്ട്, ജോ. സെക്രട്ടറി കെ.എം. ഷിനോജ്, ട്രഷറർ എം.കെ. പാപ്പച്ചൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ റോജസ് മാർട്ടിൻ, ഫാ. വർഗീസ് മറ്റമന എന്നിവർ സംസാരിച്ചു. മാനന്തവാടി സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. തോമസ് തുണ്ടിയിൽ, മാനന്തവാടി സെന്റ് ജോർജ് യാക്കോബായ പള്ളി വികാരി ഫാ. ബേബി പൗലോസ്, സി എസ് ഐ പള്ളി വികാരി ഫാ. കോശി ജോർജ്, സെന്റ് പോൾസ് ആൻഡ് പീറ്റേഴ്സ് പള്ളി വികാരി ഫാ. ഷാജി മൂത്തേടം, മർത്തോമ്മാ പള്ളി വികാരി ഫാ. ജോർജ് കെ. വർഗീസ്, ഷീജ ഫ്രാൻസിസ്, സഞ്ജു പള്ളിപ്പാടൻ, ജോസ് കിഴക്കൻ തുടങ്ങിയവർ നേതൃത്വം നൽകി.

ചുരം യാത്രാക്കുരുക്കിന് ശാശ്വത പരിഹാരം വേണം- കെ പി സി സി സംസ്ക്കാര സാഹിതി
കൽപ്പറ്റ: ചുരം യാത്രാക്കുരുക്കിന് ശാശ്വത പരിഹാരംകാണാൻ സംസ്ഥാനസർക്കാർ തയ്യാറാകണമെന്ന് കെ പി സി സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ചുരം നവീകരണവും ചുരത്തിലെ ഗതാഗത നിയന്ത്രണവും ജലരേഖയായി മാറുകയാണ്.വാഹനങ്ങൾ കുടുങ്ങിയാൽ