പുൽപ്പള്ളി: ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ ട്രാഫിക് ബോധവൽക്കരണം കുട്ടികളിലേക്ക് എത്തിക്കാനായി ട്രാഫിക് ക്ലബ്ബിന് തുടക്കം കുറിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ പി ആർ സുരേഷ് ട്രാഫിക് ക്ലബ്ബിലെ അംഗങ്ങൾക്ക് ക്യാപ്പ് കൈമാറി. കുട്ടികൾക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുക, ട്രാഫിക് നിയമങ്ങൾ പാലിക്കാൻ കുട്ടികളെ സജ്ജമാക്കുക എന്നിവയാണ് ട്രാഫിക് ക്ലബ്ബിന്റെ ലക്ഷ്യം. സ്കൂൾ അധ്യാപകരായ പി ബി വൈശാഖ്, പി എൻ അശ്വിൻ സിന്ധു ജോർജ് എന്നിവർ നേതൃത്വം നൽകി.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ
പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്







