മാനന്തവാടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുഴിനിലം അഗതിമന്ദിരത്തിൽ താത്ക്കാലിക നഴ്സിംഗ് ഓഫീസർ നിയമനം നടത്തുന്നു. പ്ലസ് ടു സയൻസ്, ബി എസ് സി നഴ്സിംഗ്/ ജിഎൻഎം, കെഎൻഎംസി രജിസ്ട്രേഷനാണ് യോഗ്യത. 21 നും 35 നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. ബയോഡാറ്റ, ജാതി, പ്രായം, യോഗ്യത സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് 20 ന് രാവിലെ 10 ന് മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04935 240210

രാഹുൽഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; ‘പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതുപോലെ’
പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ ആരോപണങ്ങൾക്ക് വീണ്ടും മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഇറക്കുന്നത് പോലെയാണ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ പേരുള്ള