വ്യാജ പ്രചാരണവും ദുരുപയോഗവും; ഇന്ത്യയില്‍ 98 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു.

തിരുവനന്തപുരം:
മെറ്റ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് 2025 ജൂണിൽ 98 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കൽ, തെറ്റായ വിവരങ്ങൾ നൽകൽ, പ്ലാറ്റ്‌ഫോമിന്‍റെ ദുരുപയോഗം തുടങ്ങിയവ ഉൾപ്പെടെയുള്ള മോശം പെരുമാറ്റം മൂലമാണ് നടപടി സ്വീകരിച്ചത്

2025 ജൂണിൽ അക്കൗണ്ടുകൾ നിരോധിക്കണം എന്നാവശ്യപ്പെട്ട് വാട്‌സ്ആപ്പിന് 16,069 പ്രത്യേക അഭ്യർഥനകൾ ലഭിച്ചു. അതിൽ എല്ലാത്തിനും എതിരെ നടപടി സ്വീകരിച്ചു. ആകെ നിരോധിച്ച അക്കൗണ്ടുകളിൽ 19.79 ലക്ഷം അക്കൗണ്ടുകളും ഉപയോക്തൃ പ്രതികരണങ്ങള്‍ വഴിയാണ് റിപ്പോർട്ട് ചെയ്തത്. സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ പ്ലാറ്റ്‌ഫോമുകളെ നിർബന്ധമാക്കുന്ന ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് 2021-ന്‍റെ കീഴിലാണ് ഈ വലിയ നടപടി.

ജൂണിൽ ആകെ 23,596 പരാതികൾ വാട്‌സ്ആപ്പിന് ലഭിച്ചു. അതിൽ അക്കൗണ്ട് സഹായം, ഉൽപ്പന്ന പ്രശ്നങ്ങൾ, സുരക്ഷാ ആശങ്കകൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉൾപ്പെടുന്നു. ഈ പരാതികൾ വിലയിരുത്തിയ ശേഷം കമ്പനി 1,001 അക്കൗണ്ടുകളിൽ നടപടി സ്വീകരിച്ചു. ഇതിൽ 756 നേരിട്ടുള്ള നിരോധന നടപടികളും ഉൾപ്പെടുന്നു.

പ്ലാറ്റ്‌ഫോമിന്‍റെ സമഗ്രത നിലനിർത്തുന്നതിനായി, വാട്‌സ്ആപ്പ് മൂന്ന് ഘട്ടങ്ങളുള്ള ദുരുപയോഗ കണ്ടെത്തൽ സംവിധാനം ഉപയോഗിക്കുന്നു. അക്കൗണ്ട് സജ്ജീകരണ സമയത്ത് നിരീക്ഷിക്കൽ, സന്ദേശം അയയ്ക്കൽ, ബ്ലോക്കുകളും റിപ്പോർട്ടുകളും പോലുള്ള ഉപയോക്തൃ ഫീഡ്‌ബാക്ക് വിലയിരുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്‍പാം, തെറ്റായ വിവരങ്ങൾ, ദോഷകരമായ പെരുമാറ്റം എന്നിവ കണ്ടെത്തി അവയ്‌ക്കെതിരെ പ്രവർത്തിക്കുന്നതിനാണ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് 50,000-ത്തിലധികം ഉപയോക്താക്കളുള്ള എല്ലാ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും പ്രതിമാസ കംപ്ലയൻസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണം. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് തെറ്റായി നിരോധിച്ചിട്ടുണ്ടെന്ന് ഒരു ഉപയോക്താവ് വിശ്വസിക്കുന്നുവെങ്കിൽ, അവർക്ക് സർക്കാർ നിയോഗിച്ച അപ്പീൽ കമ്മിറ്റിയിൽ പരാതി നൽകാം. എങ്കിലും മിക്ക നിരോധനങ്ങളും വ്യക്തമായ ദുരുപയോഗത്തെ അടിസ്ഥാനമാക്കിയുള്ളവ ആണെന്ന്

ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് 50,000-ത്തിലധികം ഉപയോക്താക്കളുള്ള എല്ലാ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും പ്രതിമാസ കംപ്ലയൻസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണം. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് തെറ്റായി നിരോധിച്ചിട്ടുണ്ടെന്ന് ഒരു ഉപയോക്താവ് വിശ്വസിക്കുന്നുവെങ്കിൽ, അവർക്ക് സർക്കാർ നിയോഗിച്ച അപ്പീൽ കമ്മിറ്റിയിൽ പരാതി നൽകാം. എങ്കിലും മിക്ക നിരോധനങ്ങളും വ്യക്തമായ ദുരുപയോഗത്തെ അടിസ്ഥാനമാക്കിയുള്ളവ ആണെന്ന്

ഹൈബ്രിഡ് വർക്ക് സംസ്‍കാരത്തിന്‍റെ വളർച്ചയോടെ പലരും ഓഫീസുകൾ, കഫേകൾ, അല്ലെങ്കിൽ കോ-വർക്കിംഗ് ഹബുകൾ എന്നിങ്ങനെയുള്ളവയിൽ നിന്ന് വാട്‌സ്ആപ്പ് വെബ് ആക്‌സസ് ചെയ്യുന്നു. എന്നാൽ ഈ സൗകര്യം നിങ്ങളുടെ ചാറ്റുകൾ നിങ്ങളുടെ ചുറ്റുമുള്ളവർക്ക് ദൃശ്യമാകും എന്ന അപകടസാധ്യതയും കൊണ്ടുവരുന്നു. എന്നാൽ ഇപ്പോൾ വാട്‌സ്ആപ്പ് വെബിലെ സ്വകാര്യ സംഭാഷണങ്ങൾ മറയ്ക്കാൻ ഒരു ക്രോം എക്സ്റ്റൻഷൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾ എവിടെ നിന്ന് ജോലി ചെയ്‌താലും നിങ്ങളുടെ സ്വകാര്യത നിലനിർത്താൻ ഇത് സഹായിക്കും.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.