മേപ്പടി ഗവ. പോളിടെക്‌നിക് കോളജിൽ ഒന്നാം വർഷ റെഗുലർ ഡിപ്ലോമ കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഓഗസ്റ്റ് 12ന് രാവിലെ 9.30 മുതൽ 11.30 നകം കോളജിൽ എത്തിച്ചേർന്ന് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. നിലവിൽ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിച്ച/ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും, അപേക്ഷ നൽകാത്തവർക്കും പുതുതായി അപേക്ഷ നൽകി സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. ബ്രാഞ്ച് മാറ്റമോ സ്ഥാപന മാറ്റമോ ആഗ്രഹിക്കുന്നവർ സ്പോർട്ട് അഡ്മിഷനിൽ പങ്കെടുക്കണം. ഫോൺ: 7012319448, 8921228437.

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 തീയതികളിൽ
മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.







