മാനന്തവാടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുഴിനിലം അഗതിമന്ദിരത്തിൽ താത്ക്കാലിക നഴ്സിംഗ് ഓഫീസർ നിയമനം നടത്തുന്നു. പ്ലസ് ടു സയൻസ്, ബി എസ് സി നഴ്സിംഗ്/ ജിഎൻഎം, കെഎൻഎംസി രജിസ്ട്രേഷനാണ് യോഗ്യത. 21 നും 35 നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. ബയോഡാറ്റ, ജാതി, പ്രായം, യോഗ്യത സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് 20 ന് രാവിലെ 10 ന് മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04935 240210

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







