കാവുംമന്ദം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാവുംമന്ദം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാരി ദിനം വളരെ സമുചിതമായി ആചരിച്ചു. ടൗണിൽ യൂണിറ്റ് പ്രസിഡന്റ് ജോജിൻ ടി ജോയി പതാക ഉയർത്തി.മധുര വിതരണം നടത്തി. തുടർന്ന് തരിയോട് ആയുർവേദ ഡിസ്‌പെൻസറിയുമായി ചേർന്ന് കൊണ്ട് ടൗണിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷമീം പാറക്കണ്ടി ഉൽഘാടനം ചെയ്തു. പി കെ മുജീബ് അധ്യക്ഷത വഹിച്ചു. വിൻസി ബിജു, അയ്യൂബ് ബ്ലൂ ലൈൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രാധ പുലിക്കോട്, വാർഡ് അംഗം സൂന നവീൻ,ജംഷീർ പി കെ, റെജിലാസ് കെ എ, ടി ജെ മാഴ്സ് ഡോക്ടർ സരസ്വതി, ബിന്ദു സുരേഷ്, ഗഫൂർ ടി എന്നിവർ സംസാരിച്ചു.

ഒരേ ട്രെയിനിൽ മടക്കയാത്ര എങ്കിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവ്; ഉത്സവകാല പ്ലാനുമായി റെയിൽവേ
ന്യൂഡൽഹി: ഉത്സവ സീസണിലെ ട്രെയിൻ യാത്രക്കാരുടെ തിരക്കിന് പരിഹാരവുമായി പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ. ഒക്ടോബർ, നവംബർ മാസങ്ങളിലെ നിശ്ചിത ദിവസങ്ങളിൽ ഒരേ ട്രെയിനിൽ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് മടക്ക ടിക്കറ്റിൽ 20 ശതമാനം