തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെ-സ്മാർട്ട് പോർട്ടല്‍ വഴിയുള്ള ഓണ്‍ലൈൻ സേവനങ്ങള്‍ ഇനി അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട് ഓരോ സേവനത്തിനും അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഈടാക്കാവുന്ന സർവീസ് ചാർജ് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ഇലക്‌ട്രോണിക്സ് & വിവരസാങ്കേതിക വിദ്യാ വകുപ്പാണ് പുതിയ നിരക്കുകള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ജനന-മരണ രജിസ്‌ട്രേഷൻ, വിവാഹ രജിസ്‌ട്രേഷൻ, നികുതി അടയ്ക്കല്‍, വിവിധ ലൈസൻസുകള്‍ക്കുള്ള അപേക്ഷകള്‍, സർട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യല്‍ എന്നിവയുള്‍പ്പെടെ 13 ഇനം സേവനങ്ങളാണ് അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കുക. ഈ സേവനങ്ങള്‍ക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള അപേക്ഷാ ഫീസ് ഉണ്ടെങ്കില്‍, അത് സർവീസ് ചാർജിന് പുറമെ പൊതുജനങ്ങള്‍ നല്‍കേണ്ടിവരും. എല്ലാ അക്ഷയ കേന്ദ്രങ്ങളും സർവീസ് ചാർജ്, അപേക്ഷാ ഫീസ് എന്നിവയുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണുന്ന രീതിയില്‍ പ്രദർശിപ്പിക്കണമെന്നും ഉത്തരവില്‍ കർശനമായി നിർദ്ദേശിക്കുന്നുണ്ട്. സേവനങ്ങള്‍ നല്‍കുമ്പോള്‍ പൗരൻമാരുടെ വ്യക്തിഗത ഡാറ്റാ സുരക്ഷ ഉറപ്പാക്കാൻ ഇൻഫർമേഷൻ കേരള മിഷനും അക്ഷയ പ്രോജക്‌ട് ഓഫീസിനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

സുഹൃത്തിന്റെ കയ്യിൽ നിന്നും പണം കടംവാങ്ങാറുണ്ടോ? വാങ്ങിയ തുക ചിലപ്പോള്‍ പിഴനൽകേണ്ടി വരും
പേടിക്കണ്ട, ഒരു അത്യാവശ്യത്തിന് രണ്ടായിരമോ പതിനായിരമോ വാങ്ങുന്ന കടത്തിന്റെ കാര്യമല്ല.. മറിച്ച് ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ പണമായി(in cash) ലോൺ, ഡെപ്പോസിറ്റ്, അഡ്വാൻസ് ഒക്കെയായി വാങ്ങിയാൽ അത് പ്രശ്‌നമാകും. കാരണം ഇത് കർശനമായി നിരോധിച്ചിട്ടുള്ള